Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിങ്ങാലക്കുടയില്‍...

ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്ന്​ വേട്ട; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
siezed-smuggling
cancel
camera_alt??????, ?????

ഇരിങ്ങാലക്കുട: ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ്​ ഓയിലും 15 കിലോ കഞ്ചാവും സഹിതം രണ്ടുപേർ അറസ്​റ്റിൽ. വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരാണ്​ പിടിയിലായത്​​. അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പറവൂരില്‍നിന്ന്​ കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദിലേക്ക് പോയ വാനി​​െൻറ എ.സിക്കുള്ളില്‍ ​െവച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 

വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവും ഹാഷിഷ്​ ഓയിലും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എ.സി മെക്കാനിക്കായ രണ്ടാം പ്രതി അനൂപാണ്​ വാനി​​െൻറ മുകളിലെ എ.സിയുടെ അടപ്പ്​ അഴിച്ചുമാറ്റി കഞ്ചാവും ഓയിലും പൊതിഞ്ഞ്​ വെച്ചത്​. 

റൂറല്‍ എസ്.പി വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി ഫെയ്​മസ് വര്‍ഗീസി​​െൻറ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവുമാണ്​ പ്രതികളെ പിടികൂടിയത്​. എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐമാരായ ജസ്​റ്റിൻ, ഷിബു, പൊലീസുദ്യോഗസ്ഥരായ അനൂപ്​ ലാലന്‍, സുനീഷ്, വൈശാഖ് മംഗലന്‍, സജിമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ മാസം നാലാമത്തെ കഞ്ചാവ് വേട്ടയാണ് ഇരിങ്ങാലക്കുടയില്‍ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcrime newsganjahasheeshKerala News
News Summary - brown sugar seized in iringalakkuda - kerala news
Next Story