ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങാം
text_fieldsശബരിമല: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങാന്‍ ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് സൗകര്യമൊരുക്കി. അപ്പവും അരവണയും വിതരണം ചെയ്യുന്ന നാല് കൗണ്ടറുകളില്‍ ഇതിന് സംവിധാനമുണ്ട്.
സന്നിധാനത്തും മാളികപ്പുറത്തുമായി നിലവില്‍ 15 അപ്പം, അരവണ കൗണ്ടറുകളാണുള്ളത്. ഇതില്‍ 12 എണ്ണം സന്നിധാനത്താണ്. അപ്പം, അരവണ കൗണ്ടറിനുസമീപം പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ച് നോട്ട് മാറ്റിയെടുക്കുന്നതിന് ധനലക്ഷ്മി ബാങ്ക് സൗകര്യെമാരുക്കുന്നുണ്ട്.
നടപ്പന്തലിലും ഭസ്മക്കുളത്തിന് സമീപത്തെ ബ്രാഞ്ചിലുമായി രണ്ട് എ.ടി.എം കൗണ്ടറാണ് ധനലക്ഷ്മി ബാങ്കിനുള്ളത്. പുണ്യം പൂങ്കാവനം ഓഫിസിനുസമീപം പുതുതായി സ്ഥാപിച്ച എ.ടി.എം കൗണ്ടര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
