Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടന്നൂരില്‍...

മട്ടന്നൂരില്‍ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു; ജ്യേഷ്ഠന്റെ മകൻ അറസ്റ്റിൽ

text_fields
bookmark_border
മട്ടന്നൂരില്‍ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു; ജ്യേഷ്ഠന്റെ മകൻ അറസ്റ്റിൽ
cancel
camera_alt

പി.​വി. ഗി​രീ​ഷ്, അ​റ​സ്റ്റി​ലാ​യ ഷി​ഗി​ല്‍

മ​ട്ട​ന്നൂ​ര്‍: കൊ​തേ​രി​യി​ല്‍ മ​ധ്യ​വ​യ​സ്ക​ൻ വീ​ട്ടി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ചു. കൊ​തേ​രി മി​ച്ച​ഭൂ​മി വ​ണ്ണാ​ത്തി​ക്കു​ന്നി​ല്‍ പി.​വി. ഗി​രീ​ഷ് (54) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗി​രീ​ഷി​ന്റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര പു​ത്ര​ന്‍ ഷി​ഗി​ലി​നെ (29) മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​രു​വ​രും ത​മ്മി​ല്‍ മ​ട്ട​ന്നൂ​രി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍ന്ന് വൈ​കീ​ട്ട് ഷി​ഗി​ല്‍ കൊ​തേ​രി​യി​ലെ ഗി​രീ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഗി​രീ​ഷി​​ന്റെ വീ​ടി​ന്റെ വാ​തി​ല്‍ അ​ട​ച്ച​തു​ക​ണ്ട് സ​മീ​പ​ത്തെ കു​ടും​ബ​വീ​ട്ടി​ലാ​ണ് ഷി​ഗി​ൽ ആ​ദ്യ​മെ​ത്തി​യ​ത്.

ഗി​രീ​ഷി​നെ ആ​ക്ര​മി​ക്കു​മെ​ന്ന് അ​വി​ടെ​നി​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഈ ​ശ​ബ്ദം കേ​ട്ട് ഗി​രീ​ഷ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഷി​ഗി​ല്‍ ആ​യു​ധം​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ ഗി​രീ​ഷ് വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്തു​ട​ര്‍ന്നെ​ത്തി​യ ഷി​ഗി​ല്‍ മു​റി​ക്കു​ള്ളി​ലി​ട്ട് വീ​ണ്ടും വെ​ട്ടി. ഗി​രീ​ഷി​ന്റെ സ​ഹോ​ദ​ര​ന്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​യാ​ളെ​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഗി​രീ​ഷി​ന്റെ അ​മ്മ​ക്കും പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmurder case
News Summary - brother's son arrested for killing aged man in Mattannur
Next Story