വീട്ടിൽ രാഷ്ട്രീയം മിണ്ടരുത്! സഹോദരങ്ങള്‍ േപാരിലാണ്
text_fieldsമോനാ പൊടിപ്പാറ, ബിനു പൊടിപ്പാറ
വാഴൂര്‍: പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മത്സരം സഹോദരങ്ങള്‍ തമ്മിൽ. മോനാ പൊടിപ്പാറയും സഹോദരന് ബിനു പൊടിപ്പാറയുമാണ് മാറ്റുരയ്ക്കുന്നത്. മുന്‍ പഞ്ചായത്തംഗം കൂടിയായ മോനായിക്ക് ഇത് രണ്ടാം അങ്കമാണെങ്കില്‍ യുവ കര്‍ഷകനായ ബിനുവിന് ഇത് കന്നിയങ്കമാണ്.
2010-15ല്‍ കോണ്‍ഗ്രസ് അംഗമായി വിജയിച്ച മോനാ ഇത്തവണ എൻ.ഡി.എ സ്വതന്ത്രനായാണ് മത്സരരംഗത്തുള്ളത്. കര്‍ഷകെൻറ പ്രതിനിധിയാണ് താന്‍ സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ബിനു പറഞ്ഞു.
ഇരുവരും പുളിക്കല്‍കവല വാര്‍ഡില്‍ മത്സരിക്കുമ്പോഴും പൊടിപ്പാറ വീട്ടില്‍ രാഷ്ട്രീയ ചർച്ച പരിധിക്ക് പുറത്താണ്. മത്സരം തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും ഇത് സഹോദര ബന്ധത്തെ ബാധിക്കില്ലെന്നും ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇരുവരും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നുമില്ല

