Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരങ്ങൾ കുളത്തിൽ വീണു മരിച്ചു

text_fields
bookmark_border
സഹോദരങ്ങൾ കുളത്തിൽ വീണു മരിച്ചു
cancel

ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ്‌ (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവം. വീടിന് പുറകിൽ ഉള്ള പാടത്ത് കുളത്തിൽ വീണാണ് മരിച്ചത്. വല്ല്യുപ്പയുമായി പാടത്ത് പോയ കുട്ടികൾ മിൻ പിടിക്കാനായി കുളത്തിന് സമീപത്ത് നിൽക്കുകയും കാൽ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു.

പാടത്ത് കൃഷിസ്ഥലത്ത് പോയി തിരിച്ചെത്തിയ വല്യുപ്പ കുട്ടികളെ കാണാത്തതിനെ തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഉടൻ നാട്ടുകാർ കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.

ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ ആയില്ല. ചിറവല്ലൂർ എ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാർഥികളാണ്. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തി നിയമനടപടികൾ ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - brothers fell into the pond and died
Next Story