Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ
text_fieldsbookmark_border
അടിമാലി: കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ വർഗീസ് (27), സഹോദരൻ ജയൻ (24) എന്നിവരാണ് പിടിയിലായത്. ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇടുക്കി എസ്.പി.വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പി.യുടെ കിഴിലുള്ള ഡാൻസാഫ് ടീം ആണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി ഇരുവരും വീട്ടിൽ സൂക്ഷിച്ചിരിക്കുകയിരുന്നു. വീട്ടിൽ പരിശോധന നടത്തുകയും രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ശാന്തൻപാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Next Story

