Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി കേസിലെ...

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ മൂന്ന്​​ സഹോദരങ്ങൾ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ

text_fields
bookmark_border
kerala highcourt
cancel

കൊച്ചി: വയനാട്ടി​െല മുട്ടിൽ സൗത്ത്​ വില്ലേജിൽ വനഭൂമിയിൽനിന്ന് ഇൗട്ടിത്തടി മുറിച്ചുകടത്തിയെന്ന കേസിലെ പ്രതികളായ മൂന്ന്​​ സഹോദരങ്ങൾ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. വനഭൂമിയിൽനിന്ന് മരം മുറിച്ചിട്ടില്ലെന്നും കസ്​റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ വയനാട് വാഴവറ്റ മൂങ്ങനാനിയിൽ ആ​േൻറാ അഗസ്​റ്റിൻ, ജോസ്​ കുട്ടി അഗസ്​റ്റിൻ, റോജി അഗസ്​റ്റിൻ എന്നിവർ ഹരജി നൽകിയിരിക്കുന്നത്​. വനം വകുപ്പ് രജിസ്​റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മറ്റൊരു ഹരജി പരിഗണനയിലിരിക്കെയാണ്​ മുൻകൂർ ജാമ്യഹരജിയും നൽകിയത്​.

തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നാണ് മരങ്ങൾ വെട്ടിയതെന്ന്​​ ഇവർ പറയുന്നു​. ഭൂമി വനമോ പുറമ്പോക്ക് ഭൂമിയോ അല്ലെന്ന് വില്ലേജ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവി​െടനിന്ന് ഇൗട്ടി മരം വെട്ടിമാറ്റാൻ വനം വകുപ്പി​െൻറ അനുമതി തേടുകയും കൽപറ്റ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയെ അറിയിക്കുകയും ചെയ്​തിരുന്നു. പട്ടയഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുള്ള 2020 മാർച്ച് 11ലെയും ഒക്ടോബർ 24ലെയും സർക്കാർ ഉത്തരവുകൾ പ്രകാരമാണ് മുറിച്ചത്. മേപ്പാടി ഫോറസ്​റ്റ്​ റേഞ്ച് ഒാഫിസർ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വനഭൂമിയിൽനിന്ന് മതിയായ അനുമതിയില്ലാതെ ഇൗട്ടിത്തടി മുറിച്ചുകടത്തിയെന്നു പറയുന്നത് ശരിയല്ലെന്നും ഹരജിയിൽ പറയുന്നു.

കേസ്​ റദ്ദാക്കണമെന്ന ഹരജിയിൽ അന്വേഷണം സ്​റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മരം കൊള്ളയാണ് നടന്നതെന്നും മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്നും ഈ ഹരജി പരിഗണിക്കവേ സർക്കാർ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muttil tree cut
News Summary - brothers accused in Muttil case seek anticipatory bail
Next Story