Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനൽ തർക്കം: യുവാവ്​...

ചാനൽ തർക്കം: യുവാവ്​ കൊല്ലപ്പെട്ട സംഭവത്തിൽ അനുജൻ അറസ്​റ്റിൽ

text_fields
bookmark_border
ചാനൽ തർക്കം: യുവാവ്​ കൊല്ലപ്പെട്ട സംഭവത്തിൽ അനുജൻ അറസ്​റ്റിൽ
cancel
camera_alt????????????? ??????, ???????????? ??????

അ​ടി​മാ​ലി: അ​മ്മി​ക്ക​ല്ലു​കൊ​ണ്ട് ജ്യേ​ഷ്​​ഠ​നെ ത​ല​ക്കി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​നു​ജ​ൻ അ​റ​സ്​​റ്റി​ൽ. കൊ​ന്ന​ത്ത​ടി ക​മ്പി​ളി​ക്ക​ണ്ടം ക​മ്പി​ലൈ​ൻ വെ​ള്ള​യാ​മ്പ​ൽ പാ​സ്​​റ്റ​ർ ജോ​സ​ഫി​െൻറ മ​ക​ൻ ജോ​സ​ഫി​നെ (26) കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ ജോ​ഷ്വ​യെ (21) സി.​ഐ കെ.​വി. തോ​മ​സി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​: വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ടി.​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ ചാ​ന​ൽ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലാ​യി. കോ​പാ​കു​ല​നാ​യ ജോ​ഷ്വ, ജോ​സ​ഫി​നെ അ​മ്മി​ക്ക​െ​ല്ല​ടു​ത്ത്​ ത​ല​ക്കി​ടി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ നാ​ട്ടു​കാ​ർ അ​ടി​മാ​ലി​യി​ലും പി​ന്നീ​ട് കോ​ത​മം​ഗ​ല​ത്തും ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൃ​ക്ക​രോ​ഗ​ബാ​ധി​നാ​യ ഇ​വ​രു​ടെ പി​താ​വ് ജോ​സ​ഫ്​ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ കോ​ല​ഞ്ചേ​രി​യി​ലേ​ക്ക്​ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. നി​ല​വി​ളി​ കേ​​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ്​ ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്. ജോ​ഷ്വ​യെ​യും ഒ​പ്പം കൂ​ട്ടി. മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ പൊ​ലീ​സ്​ ജോ​ഷ്വ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്​: ലു​ധി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​മു​വ​ൽ, പാ​സ്​​റ്റ​ർ പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala news
News Summary - brother arrested for youths killing
Next Story