ടി.വി ചാനലുകളുടെ റേറ്റിങ് കൃത്രിമം തടയാന്‍ ‘ബാര്‍ക്’ നടപടി തുടങ്ങി
text_fieldsകോഴിക്കോട്: ടെലിവിഷന്‍ ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ ടെലിവിഷന്‍ പരിപാടികളുടെ സ്വീകാര്യത അളക്കുന്ന സ്ഥാപനമായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്) നടപടി തുടങ്ങി. സംശയകരമായി വീടുകളില്‍ ഘടിപ്പിച്ച റേറ്റിങ് കണക്കാക്കാനുള്ള സംവിധാനം പിന്‍വലിച്ചതായി ‘ബാര്‍ക്’ അറിയിച്ചു. കൃത്രിമം കണ്ടത്തെിയാല്‍ റേറ്റിങ് പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ചയിലെ റേറ്റിങ്ങുകളില്‍ മാറ്റം ഉണ്ടാകാനിടയുണ്ടെന്നും ‘ബാര്‍ക്’ അറിയിച്ചു. മലയാളത്തിലടക്കമുള്ള ചില ചാനലുകള്‍ കൃത്രിമം കാണിക്കുന്നുവെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് നടപടി. റേറ്റിങ് കണക്കാക്കുന്ന മീറ്റര്‍ ഘടിപ്പിച്ച വീടുകളെ സ്വാധീനിച്ചാണ് ചാനലുകള്‍ റേറ്റിങ് ഉയര്‍ത്തുന്നത്.
ഒരു പരിപാടിയുടെ സ്വീകാര്യത അളക്കാന്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ള ടൈം സ്ലോട്ടുകളില്‍ കാണികളെ വിലക്കെടുത്ത് ചില ചാനലുകള്‍ കൃത്രിമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ‘ബാര്‍ക്’ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. മലയാളത്തിലടക്കമുള്ള ചില ചാനലുകളുടെ റേറ്റിങ് സംശയകരമായ രീതിയില്‍ വര്‍ധിച്ചതിനത്തെുടര്‍ന്ന് ‘ബാര്‍ക്’ വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇതുസംബന്ധിച്ച് തെളിവ് ലഭിച്ചിരുന്നു. കൃത്രിമം തടയാന്‍ നടപടി തുടങ്ങിയതോടെ പല ചാനലുകളുടെയും റേറ്റിങ്ങില്‍ കുറവ് രേഖപ്പെടുത്തി. കോട്ടയം ആസ്ഥാനമായ മാധ്യമ ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള ചാനല്‍ 100 പോയന്‍റാണ് അവസാന ആഴ്ചയില്‍ താഴേക്ക് പോയത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചാനല്‍ 160 പോയന്‍റ് താഴേക്ക് പോയി. ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനും പൊലീസ് മേധാവിയെ കണ്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ടെലിവിഷന്‍ പരിപാടികളുടെ സ്വീകാര്യത അളക്കാനുള്ള ഏക അംഗീകൃത സംവിധാനമായിരുന്ന ടാമിന് പകരം കഴിഞ്ഞവര്‍ഷമാണ് ‘ബാര്‍ക്’ നിലവില്‍വന്നത്. ടെലിവിഷന്‍ പരിപാടികള്‍ നിരീക്ഷിച്ച ശേഷം റേറ്റിങ് ഓരോ ആഴ്ചയും ‘ബാര്‍ക്’ പുറത്തുവിടുകയാണ് ചെയ്യുന്നത്. ടെലിവിഷന്‍ പരിപാടികളുടെ പരസ്യ നിരക്ക് നിശ്ചയിക്കുന്നത് ഈ റേറ്റിങ് മാനദണ്ഡമാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
