ബി.ആർ.എം. ഷെഫീറിന്റെ ഭാര്യക്ക് സി മാറ്റിൽ അനധികൃത നിയമനം
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യക്ക് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ മാനേജ്മെന്റ് ആൻഡ് ട്രെയ്നിങ്ങിൽ (സി മാറ്റ്) അനധികൃതമായി കരാർ നിയമനം നൽകിയെന്ന് പരാതി.
വിദ്യാഭ്യാസവകുപ്പിനു കീഴിലെ സി മാറ്റിൽ റിസർച്ച് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയെന്നാണ് ആരോപണം. പ്രതിമാസം 40,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ഒഴിവ് വന്നപ്പോൾ അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങി നിയമനം നൽകുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളയാളെയാണ് നിയമിച്ചത് എന്നാണ് സി മാറ്റ് വിശദീകരണം. ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സി മാറ്റ് ഡയറക്ടറെ ഉപരോധിച്ചു. ജില്ല പ്രസിഡൻറ് വി.എസ്. ശ്യാമ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

