Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1921ലെ മലബാർ സമരവുമായി...

1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട നിർണായക ബ്രിട്ടീഷ്​ രഹസ്യ രേഖകൾ കണ്ടെടുത്തു

text_fields
bookmark_border
1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട നിർണായക ബ്രിട്ടീഷ്​ രഹസ്യ രേഖകൾ കണ്ടെടുത്തു
cancel

കോഴിക്കോട്​: 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട നിർണായക ബ്രിട്ടീഷ്​ രഹസ്യ രേഖകൾ കണ്ടെടുത്തു. ഒരു​ ചരിത്ര പുസ്​തകത്തിലും പഠനത്തിലും ഇടംപിടിക്കാത്ത ബ്രിട്ടീഷ്​ ക്യാബിനറ്റി​െൻറ രേഖകൾ ലണ്ടനിലെ ആർകൈവ്​സിൽ നിന്നാണ്​ ലഭിച്ചത്​. തിങ്കളാഴ്​ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്​ചപ്പതിപ്പിൽ ഇൗ രേഖകളുടെ മൊഴിമാറ്റവും പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡേ​​​വി​​​ഡ് ലോ​​​യി​​​ഡ് ജോ​​​ർ​​​ജിെ​​​ൻ​​​റ (1919 ജ​​​നു​​​വ​​​രി –1922 ഒ​​​ക്ടോ​​​ബ​​​ർ) മ​​​ന്ത്രി​​​സ​​​ഭ​​​ അം​​​ഗ​​​വും സെ​​​ക്ര​​​ട്ട​​​റി ഓ​​​ഫ് സ്​​​​റ്റേ​​​റ്റ് ഫോ​​​ർ ഇ​​​ന്ത്യ​​​യാ​​​യി ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ക​​​യും​​​ചെ​​​യ്ത എ​​​ഡ്വി​​​ൻ സാ​​​മു​​​വ​​​ൽ മൊ​​​ണ്ടാ​​​ഗു കാ​​​ബി​​​ന​​​റ്റ് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി ര​​​ഹ​​​സ്യ​​​മാ​​​യി അ​​​ച്ച​​​ടി​​​ച്ച് വി ​​​ത​​​ര​​​ണം​​​ചെ​​​യ്ത​​​താ​​​ണ് കണ്ടെടുത്ത രേ​​​ഖ​​​ക​​​ൾ.1921 ആ​​​ഗ​​​സ്​​​​റ്റ് മു​​​ത​​​ൽ 1922 മാ​​​ർ​​​ച്ച് വ​​​രെ 17 ത​​​വ​​​ണ​​​യാ​​​ണ് 'മാ​​​പ്പി​​​ള ല​​​ഹ​​​ള​​​ക​​​ൾ' എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ അ​​​ച്ച​​​ടി​​​ച്ച രൂ​​​പ​​​ത്തി​​​ൽ 51 പേജുകളുള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വി​​​ത​​​ര​​​ണം​​​ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​രേ​​​ഖ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് വൈേ​​​സ്രാ​​​യി അ​​​യ​​​ച്ചുവെന്നത്​ കൊണ്ട്​ കൂടിയാണ്​ 1921 ആ​​​ഗ​​​സ്​​​​റ്റ് 22ലെ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ്​ ആ​​​രം​​​ഭി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ 1922 ഫെ​​​ബ്രു​​​വ​​​രി 28ലെ ​​​സ്​​​​ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. മ​​​ല​​​ബാ​​​റി​​​ലെ​​​യോ മ​​​ദ്രാ​​​സി​​​ലെ​​​യോ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക​​ നീ​​​ക്ക​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​തി​​​ലു​​​ണ്ട്. അ​​​തു​​​പോ​​​ലെ വൈേ​​​സ്രാ​​​യി ത​​​ല​​​ത്തി​​​ലു​​​ള്ള ആ​​​കു​​​ല​​​ത​​​ക​​​ളും ചി​​​ന്ത​​​ക​​​ളും പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണ​​​വും ക​​​ണ്ടെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ളി​​​ൽ വാ​​​യി​​​ക്കാം.

1922ഫെബ്രുവരി വരെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം, തടവിലാക്കപ്പെട്ടവരുടെ എണ്ണം, വധശിക്ഷക്ക്​ വിധേയരാക്കപ്പെട്ടവരുടെ എണ്ണം, വാഗൺ കൂട്ടക്കൊലയോടും അന്വേഷണ റി​േപ്പാർട്ടിനോടും എടുത്ത സമീപനം എന്നിവയും രേഖയിലുണ്ട്​.

ബ്രി​​​ട്ടീ​​​ഷ് ഹൗ​​​സ്​ ഓ​​​ഫ് കോ​​​മ​​​ൺ​​​സി​​​ലെ ച​​​ർ​​​ച്ച​​​ക​​​ൾ, ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച 1918 മു​​​ത​​​ൽ 1930 വ​​​രെ​​​യു​​​ള്ള മ​​​ദ്രാ​​​സ്​ പ്ര​​​സി​​​ഡ​​​ൻ​​​സി അ​​​ഡ്മി​​​നി​​​സ്​േ​​​ട്ര​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ എന്നിവയെയും അടിസ്​ഥാനമാക്കിയ പഠനത്തിൽ കണ്ണൂർ ജയിലിൽ 1921 ഡിസംബറിൽ 10 തടവുകാരെ വെടിവച്ചുകൊന്നതുപോലുള്ള സംഭവങ്ങൾ ആദ്യമായി വെളിച്ചത്തുകൊണ്ടുവരുന്നു. തടവറയിൽ കൊല്ലപ്പെട്ട 300 ലേറെ മാപ്പിളമാരുടെ വിവരം, ആൻഡമാനിലേക്ക്​ നാടുകടത്തിയവരുടെ എണ്ണം, സ്​ഥിതി എന്നിവ കൂടാതെ കലാപത്തിനുശേഷം മലബാറിലെ 10 വർഷത്തെ അവസ്​ഥകൾ കൂടി വിവരിക്കുന്നു.

കണ്ടെടുത്ത രേഖകളുടെ മൊഴിമാറ്റം അടങ്ങിയ മാധ്യമം ആഴ്​ചപ്പതിപ്പ്​ തിങ്കളാഴ്​ച വിപണിയിലെത്തും. മാധ്യമം ഒാൺലൈനിലൂടെ ഇ^കോപ്പിയും സ്വന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Rebellion 1921British secret document
Next Story