Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇഡ്ഡലിയെ കളിയാക്കി...

ഇഡ്ഡലിയെ കളിയാക്കി സായിപ്പ്​, കണക്കിനുകൊടുത്ത്​തരൂരും; ട്വിറ്ററിൽ നടക്കുന്നത്​ ഇഡ്ഡലി 'യുദ്ധം'

text_fields
bookmark_border
ഇഡ്ഡലിയെ കളിയാക്കി സായിപ്പ്​, കണക്കിനുകൊടുത്ത്​തരൂരും; ട്വിറ്ററിൽ നടക്കുന്നത്​ ഇഡ്ഡലി യുദ്ധം
cancel

ഇഡ്ഡലിയെ ലോകത്തെ ഏറ്റവും ബോറൻ ഭക്ഷണമെന്ന്​ വിശേഷിപ്പിച്ചത്​ മാത്രയെ യു.കെക്കാരൻ സായിപ്പ്​ എഡ്വേർഡ് ആൻഡേഴ്​സന്​ ഒാർമയുള്ളു. പിന്നെയെല്ലാം ഒരു പൊകപോലെയായിരുന്നു. ശശി തരൂരി​െൻറ നേതൃത്വത്തിൽ ഇന്ത്യൻ ട്വിറ്ററാറ്റികൾ സായിപ്പിനെ എടുത്ത്​ പഞ്ഞിക്കി​െട്ടന്ന്​ പറഞ്ഞാൽ മതി. രണ്ടുദിവസമായി ട്വിറ്ററിൽ നടക്കുന്ന ഇഡ്ഡലി യുദ്ധത്തി​​െൻറ കഥയാണ്​ പറഞ്ഞുവരുന്നത്​.

ഇംഗ്ലണ്ടിലെ ചരിത്ര പ്രൊഫസറും ഇന്ത്യ-ബ്രിട്ടീഷ്​ പഠനത്തിലെ വിദഗ്​ധനുമായ എഡ്വേർഡ് ആൻഡേഴ്​സനാണ്​ ഇഡ്ഡലിയെ വിമർശിച്ച്​ പുലിവാല്​ പിടിച്ചത്​. സൊമാറ്റൊ ഇന്ത്യയുടെ ഒരു ചോദ്യമാണ്​ എല്ലാത്തി​െൻറയും തുടക്കം. 'എന്തുകൊണ്ടാണ്​ ആളുകൾ ഇത്രയധികം ഇഷ്​ടപ്പെടുന്നതെന്ന്​ നിങ്ങൾക്ക്​ മനസിലാകാത്ത വിഭവം ഏതാണ്​' എന്ന ചോദ്യമാണവർ പങ്കുവച്ചത്​. ഇൗ ചോദ്യം ട്വിറ്ററിൽ നൽകിക്കൊണ്ട്​​ 'ഇഡ്ഡലിയാണ്​ ലോകത്തിലെ ഏറ്റവും വിരസമായ കാര്യങ്ങളിലൊന്ന്​'എന്നായിരുന്നു ആൻഡേഴ്​സ​െൻറ മറുപടി.

ഇതിന്​ പിന്നാലെ ദക്ഷിണേന്ത്യക്കാരായ വലിയൊരു വിഭാഗം ആൻഡേഴ്​സനെതിരെ രംഗത്ത്​ വന്നു. തുടന്ന്​ ത​െൻറ ഭാഗം വിശദീകരിച്ചുകൊണ്ട്​ 'ദക്ഷിണേന്ത്യക്കാർ എന്നെ ആക്രമിക്കുന്നതിനുമുമ്പ് ഒരുകാര്യം ഒാർക്കണം, എനിക്ക് ദോശയും അപ്പവും മ​െറ്റല്ലാ ദക്ഷിണേന്ത്യൻ ഭക്ഷണവും ഇഷ്ടമാണ്​. പക്ഷേ ഇഡ്ഡലിയും പുട്ടും സഹിക്കാൻ പറ്റില്ല'എന്ന്​ അദ്ദേഹം കുറിച്ചു. തുടന്നാണ്​ ശശി തരൂരും മകനും പത്രപ്രവർത്തകനുമായ ഇഷാൻ തരൂരും സാഹിത്യകാരൻ എൻ.എസ്. മാധവനുമൊക്കെ ഇഡ്ഡലിയുടെ പക്ഷംപിടിച്ച്​ രംഗ​െത്തത്തിയത്​.

ഇഡ്ഡലി എങ്ങിനെ കഴിക്കണമെന്ന്​ സായിപ്പിന്​ വിശദീകരിച്ച്​ കൊടുക്കാനും തരൂർ തയ്യാറായി. 'ഒരു പ്ലേറ്റ് ചൂടുള്ള ഇഡ്ഡലി താളിച്ച തേങ്ങ ചട്​ണിയും മുളക്​ പൊടിയും ഉരുകിയ നെയ്യും ഉപയോഗിച്ച് പരീക്ഷിക്കുക. മാവ്​ ശരിയായി പുളിപ്പിച്ചതാണെങ്കിൽ ഇഡ്ഡലി കഴിക്കുക എന്നത്​ ഭൂമിയിലെ സ്വർഗത്തോട് ഏറ്റവും അടുത്തുള്ള കാര്യമായിരിക്കും'എന്നാണ്​ തരൂർ കുറിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterShashi TharooridliBritish professor
Next Story