Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെ​പി​ത സേ​ത്ത്...

പെ​പി​ത സേ​ത്ത് ബ്രിട്ടീഷുകാരിയല്ല, ഇനി ഇന്ത്യക്കാരി; 84ാം വ​യ​സ്സി​ൽ പൗ​ര​ത്വ രേ​ഖ ഏ​റ്റു​വാ​ങ്ങി

text_fields
bookmark_border
പെ​പി​ത സേ​ത്ത് ബ്രിട്ടീഷുകാരിയല്ല, ഇനി  ഇന്ത്യക്കാരി; 84ാം വ​യ​സ്സി​ൽ പൗ​ര​ത്വ രേ​ഖ ഏ​റ്റു​വാ​ങ്ങി
cancel
camera_alt

ബ്രിട്ടീഷ് വംശജ പെ​പി​ത സേ​ത്തിന് തൃ​ശൂ​ർ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പൗ​ര​ത്വ രേ​ഖ കൈ​മാറുന്നു

തൃ​ശൂ​ർ: കേ​ര​ള​ത്തെ​യും ക​ല​ക​ളെ​യും സം​സ്കാ​ര​ത്തെ​യും അ​തി​യാ​യി സ്നേ​ഹി​ച്ച ബ്രി​ട്ടീ​ഷു​കാ​രി​ക്ക് ഇ​നി കേ​ര​ള​വും ഇ​ന്ത്യ​യും ‘സ്വ​ന്തം’. 47 വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​രി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ ഫോ​ട്ടോ​ഗ്രാ​ഫ​റും എ​ഴു​ത്തു​കാ​രി​യു​മാ​യ പെ​പി​ത സേ​ത്ത് വെ​ള്ളി​യാ​ഴ്ച ശ​രി​ക്കും ഇ​ന്ത്യ​ക്കാ​രി​യാ​യി മാ​റി.

തൃ​ശൂ​ർ ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പൗ​ര​ത്വ രേ​ഖ കൈ​മാ​റി. ആ​ന​യേ​യും പൂ​ര​ത്തേ​യും കാ​വി​നേ​യും ക​ല​യേ​യും ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​പി​ടി​ച്ച പെ​പി​ത സേ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​നി​മി​ഷം കൂ​ടി​യാ​യി.

ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​മ്മ​യു​ടെ മു​ത്ത​ച്ഛ​ന്റെ ഡ​യ​റി​യി​ൽ നി​ന്നാ​ണ് പെ​പി​ത സേ​ത്ത് ഇ​ന്ത്യ​യെ കു​റി​ച്ച് അ​റി​യു​ന്ന​ത്. ഇ​തോ​ടെ മു​ത്ത​ച്ഛ​ന്റെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ തേ​ടി 1970ൽ 27ാം ​വ​യ​സ്സി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി. കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര അ​വ​സാ​നി​ച്ച​ത് തൃ​ശൂ​രി​ൽ. കേ​ര​ള സം​സ്കാ​ര​ത്തെ​യും ക​ല​ക​ളെ​യും ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​തോ​ടെ 1979ൽ ​ഗു​രു​വാ​യൂ​രി​ൽ താ​മ​സ​മാ​രം​ഭി​ച്ചു.

ഗു​രു​വാ​യൂ​ർ ക്ഷേ​​ത്ര​ത്തി​ന്റെ ച​രി​ത്ര​വും ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ എ​ന്ന ആ​ന​യെ​യും ക്ഷേ​​ത്ര ക​ല​ക​ളെ​യും പാ​ശ്ചാ​ത്യ​ലോ​ക​ത്ത് പ​രി​ച​ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. 1979ൽ ​ഗു​രു​വാ​യൂ​രി​ൽ താ​മ​സം തു​ട​ങ്ങി​യെ​ങ്കി​ലും ക്ഷേ​ത്ര പ്ര​വേ​ശ​ന​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. 1981ൽ ​ഗു​രു​വാ​യൂ​ർ അ​ട​ക്ക​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​നു​മ​തി​യും നേ​ടി​യെ​ടു​ത്തു. ആ​റ്റ​ന്‍ബ​റോ​യു​ടെ ഗാ​ന്ധി എ​ന്ന വി​ശ്വ​പ്ര​സി​ദ്ധ സി​നി​മ​യി​ല്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന്റെ വേ​ഷ​മി​ട്ട റോ​ഷ​ന്‍ സേ​ത്താ​യി​രു​ന്നു പെ​പി​ത​യു​ടെ ജീ​വി​ത​പ​ങ്കാ​ളി. കേ​ര​ള സം​സ്കാ​ര​ത്തേ​യും ക​ല​യേ​യും ലോ​ക​ത്തി​ന് മു​ന്നി​ൽ ഉ​യ​ർ​ത്തി കാ​ണി​ച്ച പെ​പി​ത​യെ 2012ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

താ​ൻ ഏ​റെ സ്നേ​ഹി​ച്ച നാ​ട് ത​ന്നെ മ​ക​ളാ​യി സ്വീ​ക​രി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പെ​പി​ത സേ​ത്ത്. ഇ​ന്ത്യ​ക്കാ​രി​യാ​കു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പെ​പി​ത സേ​ത്ത് പ​റ​ഞ്ഞു. താ​ൻ എ​ഴു​തി​യ ‘ഇ​ൻ ഗോ​ഡ്സ് മി​റ​ർ; ദ ​തെ​യ്യം​സ് ഓ​ഫ് മ​ല​ബാ​ർ’ എ​ന്ന പു​സ്ത​കം പെ​പി​ത ക​ല​ക്ട​ർ​ക്ക് സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:british citizencitizenshipindian citizenKeralaThrissur
News Summary - British born Pepita Seth granted Indian citizenship at the age of 84
Next Story