Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാടിന്റെ കണ്ണീരൊപ്പാൻ ബ്രിട്ടൻ കെ.എം.സി.സിയും

text_fields
bookmark_border
Britain KMCC, Wayanad rehabilitation
cancel

മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട്‌ പുനരധിവാസ ഫണ്ടിലേക്ക്‌ ബ്രിട്ടൻ കെ.എം.സി.സി നൽകുന്ന 15 ലക്ഷം രൂപയുടെ ചെക്ക്‌ പ്രസിഡന്‍റ് അസ്സൈനാർ കുന്നുമ്മൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾക്ക്‌ കൈമാറി. പാണക്കാട് നടന്ന പരിപാടിയിൽ മുനവ്വറലി ശിഹാബ്‌ തങ്ങൾ, ബ്രിട്ടൻ കെ.എം.സി.സി എക്സിക്യൂട്ടീവ്‌ അംഗം സാജിദ്‌ വേങ്ങര, ടി.എച്ച് കുഞ്ചാലി ഹാജി, സിദ്ദീഖ് കെ തുടങ്ങിയവർ പങ്കെടുത്തു.

മുസ്ലിം ലീഗിന്റെ ഡൽഹി ആസ്ഥാന കേന്ദ്രത്തിനു ബ്രിട്ടൻ കെ.എം.സി.സി നൽകുന്ന സഹായവും പ്രസിഡന്‍റ് അസ്സൈനാർ കുന്നുമ്മൽ സാദിഖലി ശിഹാബ്‌ തങ്ങൾക്ക്‌ ചടങ്ങിൽ കൈമാറി.

ദുരന്തമുഖത്ത്‌ ഒരു സമൂഹം വിറങ്ങലിച്ചു നിന്നപ്പോൾ അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.എം.സി.സികളുടെ കീഴിൽ നടത്തപ്പെടുന്ന ഇത്തരം സഹായങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം.സി.സിയുടെ കീഴിൽ സഹായം നൽകിയ മുഴുവനാളുകൾക്കും തങ്ങൾ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Britain KMCC donate to fund for Wayanad rehabilitation
Next Story