Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പോറ്റിയെ സോണിയയെ...

'പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ' പാട്ട് പാടി ബൃന്ദ കാരാട്ട്

text_fields
bookmark_border
പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ പാട്ട് പാടി ബൃന്ദ കാരാട്ട്
cancel

തിരുവനന്തപുരം: കോൺഗ്രസിനെതിരെ സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ 'സ്വർണം കട്ടത് ആരപ്പ' എന്ന് രാഹുൽഗാന്ധി പാടിയതിനെതിരെ 'പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ' മറുപാട്ട് പാടാണ് ബൃന്ദ കാരാട്ട് പാടിയത്. തെരഞ്ഞെടുപ്പ് ഉണ്ടാവുന്ന ഘട്ടങ്ങളിൽ മാത്രം കോൺഗ്രസ് ജനങ്ങൾക്ക് ഗ്യാരണ്ടികൾ വാഗ്ദാനം ചെയ്ത് പറ്റിച്ചുകൊണ്ടിരിക്കുകയാണ്. തെലുങ്കാനയിലടക്കം ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇവയൊന്നും പാലിച്ചില്ല. കഴിഞ്ഞ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് പോയി. സി.പി.എം ജയികരുത് എന്ന് കോൺഗ്രസിന്റെ തീരുമാനമാണ് അവിടെ നടപ്പായത്.

കേരളത്തെ അവരുടെ എ.ടി.എമ്മാക്കി മാറ്റാനാണ് കോൺഗ്രസിന്റെ ശ്രമം. വികസനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു. അടുത്തകാലങ്ങളിൽ കോൺഗ്രസ് പ്രചരിപ്പിക്കുന്ന നുണയാണ് എൽ.ഡി.എഫ്-ബി.ജെ.പി ഡീൽ എന്നത്. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഓരോ നുണകൾ പ്രചരിപ്പിക്കുന്നു. വയനാട് ദുരന്തത്തിൽ വീട് വെക്കാനായി കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് എവിടെ. എവിടെയാണ് വയനാട്ടിൽ വീടുകൾ നിർമിക്കുന്നത്. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. വയനാട്ടിൽ ദുരിന്തബാധിതരായവർക്ക് വീടുകൾ സർക്കാർ നിർമിച്ചു നൽകി.

കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനമെന്നും കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്ന നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ ശബരിമലയെക്കുറിച്ച് മിണ്ടാത്തത് സി.പി.എമ്മിനെ സഹായിക്കാനാണ്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയെ ദേശീയതലത്തിൽ വെല്ലുവിളിക്കാൻ കരുത്തുള്ളത് യു.ഡി.എഫ് ആണെന്ന് അവർക്കറിയാം.

ബി.ജെ.പിക്കെതിരെ പോരാടുന്നവരെ അവർ വേട്ടയാടുന്നു. തനിക്കെതിരെ 36 കേസുകൾ ചുമത്തി, 55 മണിക്കൂർ ചോദ്യം ചെയ്തു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഒരു ആക്രമണവുമില്ല. എൽ.ഡി.എഫ് നേതൃത്വം ബി.ജെ.പിക്ക് കീഴടങ്ങിയ നിലയിലാണ്. ശബരിമലയിലെ സ്വർണം കവർന്നതുൾപ്പെടെ വിഷയങ്ങളിൽ സി.പി.എമ്മിനെ രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ്, നയങ്ങളിലും പ്രവർത്തനങ്ങളിലും ബി.ജെ.പിയെപ്പോലെ കുത്തകവത്കരണത്തിന്റെ ഭാഗമായിട്ടുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brinda KaratSongLDFCPMassembly election
News Summary - Brinda Karat sings a cover of 'Aarappa showed Sonia the potty'
Next Story