സുരക്ഷിതമല്ല, 1646 പാലങ്ങൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ 2249 പാലങ്ങളിൽ 1646 എണ്ണവും സുരക്ഷിതമല്ലെന്ന് പൊതുമരാമത്ത് വകുപ്പിെൻറ റിപ്പോർട്ട്. ഇവയിൽ 165 എണ്ണം പൊളിച്ച് പണിയണമെന്നാണ് ശിപാർശ. പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ നിർദേശപ്രകാരം ഒാരോ ജില്ലയിലും എക്സിക്യൂട്ടിവ് എൻജിനീയർമാരും പാലങ്ങളുടെ ചുമതലയുള്ള എൻജിനീയർമാരും അടങ്ങുന്ന സംഘമാണ് വിശദ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയത്. അപകടാവസ്ഥയിലായ പാലങ്ങളിൽ പലതും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്നവയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
ഒൗദ്യോഗിക കണക്ക് പ്രകാരം 16 പൊതുമരാമത്ത് ഡിവിഷനുകളിലായി സംസ്ഥാനത്ത് 2249 പാലങ്ങളാണുള്ളത്. ഇവയിൽ 603 എണ്ണം മാത്രമാണ് സുരക്ഷിതമെന്നാണ് റിപ്പോർട്ട്. 1281പാലങ്ങൾ അറ്റകുറ്റപ്പണി ആവശ്യമുള്ളവയും 200 എണ്ണം പുനരുദ്ധാരണം ആവശ്യമുള്ളവയുമാണെന്നാണ് വിദഗ്ധ സംഘത്തിെൻറ കണ്ടെത്തൽ.
ഇതിന് പുറമെയാണ് 165 എണ്ണം പുനർനിർമിക്കണമെന്ന നിർദേശം. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലങ്ങൾ നൂറ്റാണ്ട് കടന്നിട്ടും സുരക്ഷിതമായി നിലനിൽക്കുേമ്പാൾ സംസ്ഥാന സർക്കാറിൽനിന്ന് കരാറെടുത്ത് നിർമിച്ച പതിറ്റാണ്ടുകൾ മാത്രം പഴക്കമുള്ള പാലങ്ങളാണ് പൊതുജനസുരക്ഷക്ക് കടുത്ത ഭീഷണി ഉയർത്തുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് നിർമാണ പ്രവർത്തനങ്ങളിൽ നടത്തിയ അഴിമതിയാണ് കുറഞ്ഞ കാലത്തിനുള്ളിൽ പാലങ്ങളുടെ നിലവാരത്തകർച്ചക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം. കോടികൾ െചലവിട്ട് നിർമിച്ച പാലങ്ങൾക്ക് വീണ്ടും പൊതുഖജനാവിൽനിന്ന് പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇതുമൂലമുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഇൗടാക്കണമെന്ന് ആർ.ടി.െഎ ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
