Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലം പ്രവൃത്തി:...

പാലം പ്രവൃത്തി: പെരിന്തൽമണ്ണ ഊട്ടി റോഡ് ഇന്നുമുതൽ അടച്ചിടും

text_fields
bookmark_border
road closed
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​മ്പൂ​ർ -പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ കെ.​എ​സ്.​ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഊ​ട്ടി റോ​ഡ് വീ​ണ്ടും അ​ട​ച്ചി​ടും. ഊ​ട്ടി റോ​ഡി​ൽ വ​ലി​യ​ങ്ങാ​ടി​യി​ലെ മു​ണ്ട​ത്തു​പാ​ലം പൊ​ളി​ച്ചു​പ​ണി​യാ​നാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് ഊ​ട്ടി റോ​ഡി​ൽ ബൈ​പാ​സ് ജ​ങ്ഷ​ൻ വ​രെ അ​ട​ച്ചി​ടു​ക.

നി​ർ​മാ​ണം ആ​രം​ഭി​ച്ച് ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​റാ​യ ഈ ​പാ​ത​യി​ൽ ഊ​ട്ടി റോ​ഡ് നേ​ര​ത്തേ മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​വും അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ഇ​ത്.

ഇ​വി​ടെ​യാ​ണ് പാ​ലം പൊ​ളി​ച്ച് പു​തു​ക്കി നി​ർ​മി​ക്കു​ന്ന​ത്. നേ​ര​ത്തേ അ​ട​ച്ചി​ട്ട ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ പ്ര​വൃ​ത്തി​യും ന​ട​ത്താ​ൻ കെ.​എ​സ്.​ടി.​പി ന​ട​പ​ടി​യെ​ടു​ത്തി​ല്ല. കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സ​മാ​ണ് പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കി റോ​ഡ് തു​റ​ക്കാ​നെ​ടു​ക്കു​ക. പെ​രു​ന്നാ​ൾ സീ​സ​ണി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ ഇ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ​യും ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ളെ​യും ഇ​ത് വ​ല​ക്കും.

വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സ് വ​ഴി​യോ പാ​ല​ക്കാ​ട് റോ​ഡ് വ​ഴി​യോ ക​ട​ന്നു​പോ​ക​ണം. മേ​ലാ​റ്റൂ​ർ മു​ത​ൽ പു​ലാ​മ​ന്തോ​ൾ വ​രെ 30 കി.​മീ ഭാ​ഗം 18 മാ​സം​കൊ​ണ്ട് തീ​ർ​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, 30 മാ​സം പി​ന്നി​ടു​മ്പോ​ഴും 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യേ പ​ണി ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramPerinthalmanna Ooty Road
News Summary - Bridge work: Perinthalmanna Ooty Road will be closed from today
Next Story