Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ നവദമ്പതികൾക്ക് സർപ്രൈസ് നൽകാൻ ഗുണ്ട് പൊട്ടിച്ചു: വധു ബോധം കെട്ട് വീണു

text_fields
bookmark_border
കൊച്ചിയിൽ നവദമ്പതികൾക്ക് സർപ്രൈസ് നൽകാൻ ഗുണ്ട് പൊട്ടിച്ചു: വധു ബോധം കെട്ട് വീണു
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: നവദമ്പതികൾക്ക് സർപ്രൈസ് കൊടുക്കാൻ കൂട്ടുകാർ പൊട്ടിച്ച ഗുണ്ടാണ് തെക്കുംഭാഗത്ത് കല്യാണ റിസപ്ഷനിൽ വില്ലനായത്. ശബ്ദം കേട്ട് വധു ബോധം കെട്ടുവീണതോടെ കല്യാണ ഹാളിൽ ആശങ്കയുമായി. തെക്കുംഭാഗം സരസ്വതീ വിലാസം എൽ.പി സ്കൂൾ ഹാളിൽ ഞായറാഴ്ച്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു സംഭവം.

വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്. ശബ്ദം കേട്ട് ഞെട്ടി ബോധം കെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനാൽ വധുവുമായി ബന്ധുക്കൾ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Surprise Fir Works for newlyweds in Kochi: Bride faints
Next Story