Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടാറിന് പകരം റോഡിൽ...

ടാറിന് പകരം റോഡിൽ ഇഷ്​ടിക: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
human rights commission
cancel

കൊച്ചി: പൊതുമരാമത്ത് റോഡിൽ ടാറിനു പകരം ഇഷ്​ടിക നിരത്തുന്നത് കാരണം റോഡി​െൻറ ഉയരത്തിൽ വ്യത്യാസമുണ്ടാകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നോട്ടീസ്. പൊതുമരാമത്ത് ചീഫ് എൻജിനീയർ വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

ടാറിനെക്കാൾ ഉയരത്തിൽ പാകിയ ഇഷ്​ടിക കാണുമ്പോൾ ഡ്രൈവർമാർ പെ​ട്ടെന്ന്​ ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതിക്കാരനായ അഡ്വ. സ്വാമിദാസ് കണിയാമ്പറമ്പിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള റോഡ് നിർമാണം ആയാസരഹിതമായ യാത്രക്ക് തടസ്സം നിൽക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇഷ്​ടിക നിരത്തിയ ഭാഗവും ടാറിട്ട ഭാഗവും ഒരേ നിരപ്പിലാക്കണമെന്നതാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commissionprobe
News Summary - Brick on the road instead of tar: Human Rights Commission orders probe
Next Story