Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ പദവിക്കായി കോഴ:...

ബാർ പദവിക്കായി കോഴ: റെയ്ഡിൽ 55 ലക്ഷം പിടിച്ചെടുത്തു

text_fields
bookmark_border
ബാർ പദവിക്കായി കോഴ: റെയ്ഡിൽ 55 ലക്ഷം പിടിച്ചെടുത്തു
cancel

കൊ​ച്ചി: കേരളത്തിലെ ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ മിന്നൽ പരിശോധനയിൽ 55 ലക്ഷം രൂപ കണ്ടെടുത്തു. സ്റ്റാർ പദവിക്കായി ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ഹോട്ടലുടമകൾ സ്റ്റാ​ര്‍ പ​ദ​വി​ക്കാ​യി കേ​ന്ദ്ര ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​ഴ​യാ​യി പ​ണം ന​ല്‍​കി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ ടൂ​റി​സം ചെ​ന്നൈ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ജ്ഞ​യ് വാ​ട്‌​സി​നും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ രാ​മ​കൃ​ഷ്ണ​നെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യ സ​ജ്ഞ​യ് വാ​ട്‌​സി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​രു​വ​രെ​യും സി.​ബി.​ഐ നാ​ളു​ക​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നല്‍കിയിരുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ സ​ഞ്ജ​യ് വാ​ട്‌​സി​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് പോ​കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ വ​ച്ചാ​ണ് സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തടഞ്ഞ് പരിശോധിച്ചത്. ഇ​യാ​ളുടെ ഫോ​ണി​ല്‍ നി​ന്ന് ഏ​ജ​ന്‍റു​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും മ​റ്റു കോ​ഴ ഇ​ട​പാ​ടി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ സി​ബി​ഐ​ക്ക് ല​ഭി​ച്ചു.

ചെ​ന്നൈ​യി​ലു​ള്ള ഇ​ന്ത്യ ടൂ​റി​സ​ത്തി​ന്‍റെ റീ​ജി​യ​ണ​ല്‍ ഓ​ഫീ​സാ​ണ് കേ​ര​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​റു​ക​ള്‍​ക്കും ഹോ​ട്ട​ലു​ക​ള്‍​ക്കും സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കു​ന്ന​ത്. കേരളത്തിലെ ഹോട്ടലുകളും ഏജൻ്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സി.ബി.ഐ റെയ്ഡ് പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bribery for bar status: cbi raid
News Summary - Bribery for bar status: Rs 55 lakh seized in raid
Next Story