Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി കേസ്: നികുതി ഉദ്യോഗസ്ഥന്​ തടവും പിഴയും

text_fields
bookmark_border
bribery case
cancel
camera_alt

Representational Image

തലശ്ശേരി: കൂട്ടുപുഴ കിളിയന്തറ ചെക്പോസ്​റ്റിലെ കൈക്കൂലി കേസിൽ വാണിജ്യ നികുതി ഇൻസ്പെക്ടർക്കും പ്യൂണിനും തടവും പിഴയും ശിക്ഷ. ടാക്സ് ഇൻസ്പെക്ടർ തളിപ്പറമ്പ് ചിറവക്ക് പള്ളിക്കൽ ഹൗസിൽ പി. അബ്​ദുൽ നാസർ (58), പ്യൂൺ ശ്രീകണ്ഠപുരം ചേലോറ ഹൗസിൽ ഇ.പി. സന്ദീപ് (39) എന്നിവരെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. അബ്​ദുൽ നാസറിന് ആറുവർഷം കഠിനതടവും 1,60,000 രൂപ പിഴയുമാണ് ശിക്ഷ. സന്ദീപിന് രണ്ടുവർഷം കഠിനതടവും 60,000 രൂപ പിഴയും. 2012ൽ വിജിലൻസെടുത്ത കേസിലാണ് തലശ്ശേരി കോടതിയുടെ വിധി.

വിജിലൻസ് ആൻഡ്​ ആൻറി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂനിറ്റിൽ രജിസ്​റ്റർ ചെയ്താണ് കേസന്വേഷണം നടത്തിയത്. പ്രതികൾ കൂട്ടുപുഴ ചെക്പോസ്​റ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. ചെക്പോസ്​റ്റ് കടത്തിവിടാൻ ലോറി ഡ്രൈവറിൽ നിന്ന്​ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

കണ്ണൂർ യൂനിറ്റ് ഡിവൈ.എസ്.പി സുനിൽബാബു കേളോത്തുംകണ്ടി രജിസ്​റ്റർ ചെയ്ത കേസിൽ കണ്ണൂർ വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഇൻസ്പെക്ടർ എം. കൃഷ്ണനാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി എ.വി. പ്രദീപാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bribery case: Imprisonment and fine for tax officer
Next Story