കൽപറ്റ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥനെ തലശ്ശേരി വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. കൽപറ്റ സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് കമീഷണറേറ്റിലെ ഹെഡ് ഹവിൽദാർ സജി തോമസാണ് കഴിഞ്ഞ ദിവസം വിജിലൻസിെൻറ പിടിയിലായത്.
മീനങ്ങാടി കൊളഗപ്പാറയിൽ കട തുടങ്ങാൻ ജി.എസ്.ടി ലൈസൻസിനു വേണ്ടി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിെടയാണ് ഇയാൾ പിടിയിലായത്. സിനോയി സെബാസ്റ്റ്യൻ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. കേന്ദ്ര സർക്കാർ ജീവനക്കാരനെ സംസ്ഥാന വിജിലൻസ് അറസ്റ്റ് ചെയ്ത ആദ്യ കേസാണിത്. നിയമോപദേശം തേടിയ ശേഷമാണ് വിജിലൻസ് സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.