Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർക്ക് മൂന്നു വർഷം തടവും പിഴയും
text_fieldsbookmark_border
തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡോക്ടർക്ക് മൂന്ന് വര്ഷം തടവും 50,000 രൂപ പിഴയും. കൊല്ലം കടയ്ക്കല് ഗവ. ആശുപത്രിയിലെ മുന് ജൂനിയര് ഗൈനക്കോളജി ഡോക്ടറായിരുന്ന റിനു അനസ് റാവുത്തറെയാണ് 2000 രൂപ കൈക്കൂലി വാങ്ങിയ കേസില് തിരുവനന്തപുരം വിജിലന്സ് കോടതി ശിക്ഷിച്ചത്.
കൊല്ലം ചിതറ സ്വദേശിയായ നിസാറുദീെൻറ ഭാര്യ റസീന ബീവിയെ പ്രസവത്തിനായി 2011 നവംബർ 28ന് കടയ്ക്കല് ഗവ. ആശുപത്രിയില് അഡ്മിറ്റ് ചെയ്തു. ജൂനിയര് ഡോക്ടറായിരുന്ന റിനു അനസ് സിസേറിയന് നടത്തുന്നതിന് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടർന്ന്, ഡിസംബർ രണ്ടിന് ഗവ. ആശുപത്രിക്ക് സമീപമുള്ള ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില് െവച്ച് 2000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തെന്നാണ് കേസ്. കൊല്ലം വിജിലന്സ് യൂനിറ്റിലാണ് േകസ് രജിസ്റ്റര് ചെയ്തത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story