Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിൽമയിൽ ജോലി...

മിൽമയിൽ ജോലി ഉറപ്പിക്കാൻ കോഴ; ഇടനിലക്കാര​െൻറ ഫോൺ സംഭാഷണം പുറത്ത്​

text_fields
bookmark_border
മിൽമയിൽ ജോലി ഉറപ്പിക്കാൻ കോഴ; ഇടനിലക്കാര​െൻറ ഫോൺ സംഭാഷണം പുറത്ത്​
cancel
camera_alt

മിൽമക്ക്​ മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

കളമശ്ശേരി: മിൽമയിൽ ജോലി തരപ്പെടുത്താൻ ലക്ഷങ്ങൾ കോഴ ആവശ്യപ്പെട്ടുള്ള ഇടനിലക്കാര​െൻറ ഫോൺ സംഭാഷണം പുറത്ത്. മിൽമ എറണാകുളം മേഖല യൂനിയന്​ കീഴിൽ പരീക്ഷ കഴിഞ്ഞ്​ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥിയോടാണ് ബോർഡ്​ അംഗത്തി​െൻറ ഇടനിലക്കാരനെന്ന രീതിയിൽ പരിചയപ്പെടുത്തിയ തൃശൂർ സ്വദേശി ആറ്​ ലക്ഷം രൂപ കോഴ ആവശ്യപ്പെടുന്നത്. പണം നൽകിയാൽ ജോലി ഉറപ്പാണെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാൾ പറഞ്ഞതനുസരിച്ച് ത​െൻറ സുഹൃത്ത് വഴിയാണ് ഉദ്യോഗാർഥിയുടെ വിലാസം ലഭിച്ചതെന്നും ഇടനിലക്കാരൻ പറയുന്നുണ്ട്.

ഡയറക്ടർമാർക്ക്​ നിയമനത്തിന്​ ക്വാട്ടയുണ്ടെന്നും കോഴയായി നൽകുന്ന തുകയിൽ പകുതി മന്ത്രിതലത്തിലേക്ക്​ പോകുമെന്നും ഇടനിലക്കാരൻ വെളിപ്പെടുത്തുന്നു. വർഷങ്ങളായി ജോലിക്ക് വേണ്ടി മിൽമയിലെ ഓരോ ഒഴിവിലേക്കും അപേക്ഷ നൽകി കാത്തിരിക്കുന്ന ആളാണ് ഉദ്യോഗാർഥി. നിലവിൽ മിൽമയുടെ സൊസൈറ്റിയിൽ ജോലി ചെയ്യുന്നുമുണ്ട്​.

പണം നൽകാൻ തയാറാണോ എന്നറിയാനാണ്​ തന്നെ ചുമതലപ്പെടുത്തിയതെന്നും തയാറാണെങ്കിൽ തുടർകാര്യങ്ങൾ ഡയറക്​ടർ ബോർഡ്​അംഗം ചെയ്​തുകൊള്ളുമെന്നും ആലോചിച്ച്​ മറുപടി അറിയിക്കണമെന്നും ഇടനിലക്കാരൻ ആവശ്യ​പ്പെടുന്നു. എന്നാൽ, പണം നൽകി ജോലി വാങ്ങാൻ താൽപര്യമില്ലാത്ത ഉദ്യോഗാർഥി, ഇത്തരക്കാരുള്ളപ്പോൾ ഈ നാട് രക്ഷപ്പെടില്ലെന്നും മിൽമ കർഷകനെ പിഴിഞ്ഞ് പണമുണ്ടാക്കുകയാണെന്നും ഇടനിലക്കാരനോട്​ പറയുന്നുണ്ട്​. എന്നാൽ, മിൽമയിലെ എല്ലാ നിയമനങ്ങളും കോഴ വാങ്ങിച്ചുതന്നെയാണെന്നായിരുന്നു ഇടനിലക്കാര​െൻറ മറുപടി.

കോൺഗ്രസ് ഭരിക്കുന്ന മിൽമ യൂനിയനിലെ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് തന്നെ രംഗത്തുള്ള സമയത്താണ് കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milma
News Summary - Bribe to secure a job at Milma; The intermediary's phone conversation is out
Next Story