Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്​ടറിൽനിന്ന്​...

ഡോക്​ടറിൽനിന്ന്​ കൈക്കൂലി; ആദായ നികുതി ഇൻസ്​പെക്​ടർക്ക്​ നാലര വർഷം കഠിനതടവ്

text_fields
bookmark_border
jailed
cancel
camera_alt

representational image 

കൊ​ച്ചി: ഡോ​ക്​​ട​റി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്ക്​ നാ​ല​ര വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എ​റ​ണാ​കു​ളം ആ​ദാ​യ നി​കു​തി വ​കു​പ്പ് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ പാ​മ്പാ​ക്കു​ട കൊ​മ്മ​ല​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ കെ.​കെ. ദി​നേ​ശി​നെ​യാ​ണ് (48) എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്​​ണ​ൻ ശി​ക്ഷി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി സ​ബൈ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഉ​ട​മ ഡോ. ​എ​സ്.​സ​ബൈ​നി​ല്‍നി​ന്നാ​ണ് പ്ര​തി 10 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഒ​ടു​വി​ല്‍ തു​ക അ​ഞ്ച് ല​ക്ഷ​മാ​ക്കി​യ പ്ര​തി ഇ​ത് 2017 മാ​ര്‍ച്ച് 31 ന​കം ന​ല്‍ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്ന് ഡോ.​സ​ബൈ​ന്‍ സി.​ബി.​ഐ​ക്ക് ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ വ​ഴി സി.​ബി.​ഐ പ്ര​തി​ക്ക് പ​ണം ന​ല്‍കു​ക​യും ഇ​ത് കൈ​മാ​റി​യ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട്​ വ​കു​പ്പു​ക​ളി​ലാ​യി എ​ട്ട​ര വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച്​ നാ​ല​ര വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeincome tax inspector
News Summary - Bribe from doctor; imprisonment for income tax inspector
Next Story