Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിർമാണ ടെൻഡറിലെ...

നിർമാണ ടെൻഡറിലെ അഴിമതി: മിലിട്ടറി സർവിസസ്​  ചീഫ്​ എൻജിനീയർ ഉൾപ്പെടെ മൂന്നുപേരെ കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
Bribe
cancel

​കൊച്ചി: നേവൽ ബേസിലെ നിർമാണ പ്രവർത്തനങ്ങൾക്ക്​ ടെൻഡർ നൽകിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട്​ പിടിയിലായ മൂന്നുപേരെ തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കി. മിലിട്ടറി എൻജിനീയറിങ് സർവിസസ്​​ ചീഫ്​ എൻജിനീയർ ആർ.കെ. ഗാർഗ്​, കരാറുകാരായ പുഷ്​കർ ബാഷി, പ്രഫുൽ കുമാർ ജയിൻ എന്നിവരെയാണ്​ എറണാകുളം പ്രത്യേക സി.ബി.​െഎ കോടതിയിൽ ഹാജരാക്കിയത്​. രണ്ട്​ ദിവസത്തിനകം ഡൽഹിയിലെത്തിക്കാനുള്ള അനുമതിയോടെ​ കോടതിയിൽനിന്ന്​ സി.ബി.​െഎ ട്രാൻസി​റ്റ്​ വാറൻറ്​​ വാങ്ങിയിട്ടുണ്ട്​. തിങ്കളാഴ്​ചതന്നെ ഡൽഹിയിലേക്ക്​ പുറപ്പെടുമെന്ന്​ സി.ബി.​െഎ അറിയിച്ചു. 

ഞായറാഴ്​ച നേവൽ ബേസിന്​ സമീപത്തെ ഗാർഗി​​െൻറ ഒൗദ്യോഗിക വസതിയിലും ഒാഫിസിലും കരാറുകാരുടെ വീട്ടിലും നടന്ന റെയ്​ഡിന്​ പിന്നാലെ കസ്​റ്റഡിയിലെടുത്ത മൂന്നുപേരുടെയും അറസ്​റ്റ്​ രാത്രി 11.30 ഒാടെയാണ്​ രേഖപ്പെടുത്തിയത്​. പ്രഫുലി​​െൻറ ബന്ധുവിൽനിന്ന്​ ഗാർഗി​​െൻറ ബന്ധു കൈക്കൂലി വാങ്ങിയത്​ സി.ബി.​െഎ കൈയോടെ പിടികൂടിയതിനെത്തുടർന്നാണ്​ സി.ബി.​െഎ രാജ്യവ്യാപകമായി മിന്നൽപരി​േശാധന നടത്തിയത്​. പരിശോധനയിൽ അഞ്ച്​ കോടി രൂപ പിടിച്ചെടുത്തു. 

രണ്ട്​ കരാറുകാർ ഡൽഹിയിലും പിടിയിലായിട്ടുണ്ട്​. നേവൽ ബേസിലെ നിർമാണ പ്രവർത്തനങ്ങളുടെയും അറ്റകുറ്റപ്പണിയുടെയും കരാർ അനുകൂലമായി നൽകാൻ കരാറുകാരനിൽനിന്ന്​ ഗാർഗ്​ കൈക്കൂലി ആവശ്യപ്പെ​െട്ടന്നാണ്​ കേസ്​. 30 ലക്ഷം രൂപ ഗാർഗി​​െൻറ ബന്ധു പ്രഫ​ുലി​​െൻറ ബന്ധുവിൽനിന്ന്​ വാങ്ങിയതോടെയാണ്​ സി.ബി.​െഎ ഒരുക്കിയ കെണിയിൽ പ്രതികൾ വീണത്​​.

കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന പുഷ്​കറി​​െൻറ ഉടമസ്ഥതയിലുള്ള പുഷ്​കർ കൺസ്​ട്രക്​ഷൻസ്​ ​​പ്രൈവറ്റ്​ ലിമിറ്റഡിനും പ്രഫുലി​​െൻറ ഉടമസ്ഥതയിലുള്ള അജ്​മീർ കേ​ന്ദ്രമായി പ്രവർത്തിക്കുന്ന ജൈൻ ബിൽഡേഴ്​സിനും കൊച്ചിയിൽ ഒാഫിസുണ്ട്​. ഇവിടം കേന്ദ്രീകരിച്ചായിരുന്നു കൈക്കൂലി ഇടപാടുകൾ എന്നാണ്​ സി.ബി.​െഎക്ക്​ ലഭിച്ച വിവരം. ഇന്ത്യയിലെ മുഴുവൻ സൈനിക കേന്ദ്രങ്ങളിലെയും നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടക്കുന്നത്​ മിലിട്ടറി എൻജിനീയറിങ്​ സർവിസസി​​െൻറ നേതൃത്വത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbribenavymalayalam newsChief Engineer
News Summary - Bribe For Building Construction to Navy - Kerala News
Next Story