ബ്രൂവറി: ഗോളടിച്ച് ചെന്നിത്തല, പ്രതിപക്ഷത്തിന് വീര്യം
text_fieldsതിരുവനന്തപുരം: 1999നുശേഷം സംസ്ഥാനത്ത് ഇതാദ്യമായി അനുവദിച്ച ബ്രൂവറികളും ഡിസ്റ്റിലറിയും റദ്ദാക്കിയതിലൂടെ ഗോളടിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ സർക്കാറിന് മേൽ സംശയത്തിെൻറ കരിനിഴൽ വീഴ്ത്തുന്നതിലും ചെന്നിത്തല വിജയിച്ചു. അപേക്ഷ ക്ഷണിക്കാതെയും ഉദ്യോഗസ്ഥരുെട ശിപാർശ മറികടന്നും ബിയർ-വിദേശ മദ്യ നിർമാണ യൂനിറ്റ് അനുവദിച്ചതിൽ അഴിമതിയുെണ്ടന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. കൂടുതൽ രേഖകൾ പുറത്തുവന്നത് സർക്കാറിനെ സമ്മർദത്തിലാക്കുകയും ചെയ്തു. ‘മദ്യം’ പ്രതിപക്ഷത്തിന് വീര്യം പകർന്നു, പുതിയ കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വത്തിനും ഇതു പിടിവള്ളിയാകും.
1999ലെ സർക്കാർ ഉത്തരവ് തിരുത്താതെ മദ്യ നിർമാണ യൂനിറ്റ് അനുവദിച്ചതും കൊച്ചി കിൻഫ്രയുടെ ഭൂമി ബിയർ നിർമാണ യൂനിറ്റിന് വിട്ടുകൊടുക്കാമെന്ന് സി.പി.എം നേതാവിെൻറ മകനായ കിൻഫ്ര ജനറൽ മാനേജർ കത്ത് നൽകിയതടക്കമുള്ള വിവരങ്ങൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടതോടെ സർക്കാർ പ്രതിരോധത്തിലായി. എക്സൈസ് വകുപ്പ് സംശയനിഴലിലുമായി. കിൻഫ്ര ഭൂമി നൽകുന്നതിനെ വ്യവസായ മന്ത്രി തള്ളിപ്പറയുകയും ചെയ്തു.
അന്വേഷണ ആവശ്യം സർക്കാർ അവഗണിച്ചതോടെ പ്രതിപക്ഷനേതാവ് ഗവർണറെ സമീപിച്ചു. അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചത് നിലപാട് വ്യക്തമാക്കാനായിരുെന്നന്നാണ് നിരീക്ഷണം. എന്നാൽ, പ്രതിപക്ഷം ഒരുപടി കൂടി കടന്ന് സംസ്ഥാന സർക്കാറിെൻറ അഭിപ്രായം തേടാതെതന്നെ നിയമനടപടിക്ക് അംഗീകാരം നൽകാമെന്ന കോടതി വിധിയുമായി ഗവർണറെ സമീപിച്ചു. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ വിജിലൻസിന് പരാതി നൽകുന്നതിന് രമേശ് ചെന്നിത്തലക്ക് ഗവർണർ അനുമതി നൽകിയേക്കുമെന്ന ആശങ്കയും അനുമതി റദ്ദാക്കിയതിനു പിന്നിലുണ്ട്.
മദ്യം ഇറക്കുമതി ചെയ്യുന്ന ഇതരസംസ്ഥാന ലോബിക്ക് വേണ്ടിയാണ് ആരോപണമെന്നായിരുന്നു ചെന്നിത്തലയെ ലക്ഷ്യംെവച്ച് ഉന്നയിക്കപ്പെട്ടത്.ഇതരസംസ്ഥാനങ്ങളിൽനിന്ന് മദ്യം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയാണ് അദ്ദേഹം ഇതിനെ നേരിട്ടത്. അനുമതി പിൻവലിെച്ചങ്കിലും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
