Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറി അഴിമതി:...

ബ്രൂവറി അഴിമതി: വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രതിയു​ടെ ഹരജി

text_fields
bookmark_border
corruption
cancel

കൊ​ച്ചി: ബ്രൂ​വ​റി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ലെ തു​ട​ർ​ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഹൈ​കോ​ട​തി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ലു​ള്ള കേ​സ്​​ റ​ദ്ദാ​ക്കാ​നാ​ണ്​ എ​റ​ണാ​കു​ള​ത്ത് എ​ക്സൈ​സ് ക​മീ​ഷ​ണ​റാ​യ ഏ​ഴാം​പ്ര​തി എ.​എ​സ്. ര​ഞ്ജി​ത് ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ബ്രൂ​വ​റി അ​നു​വ​ദി​ച്ച​തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച്​ 2018ൽ ​ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ്​ കോ​ട​തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ചി​ല ക​മ്പ​നി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ അ​ത് പി​ൻ​വ​ലി​ച്ചി​രു​ന്നു​വെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. കേ​സി​ൽ സ​ർ​ക്കാ​ർ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വി​ജി​ല​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നും ഇ​ത്​ റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance caseBrewery Scam
News Summary - Brewery Scam: Accused pleads to quash vigilance case
Next Story