Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറി, ഡിസ്​റ്റിലറി...

ബ്രൂവറി, ഡിസ്​റ്റിലറി അനുമതി റദ്ദാക്കി

text_fields
bookmark_border
ബ്രൂവറി, ഡിസ്​റ്റിലറി അനുമതി റദ്ദാക്കി
cancel

തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്​റ്റിലറിക്കും അനുമതി നൽകിയ വിവാദ തീരുമാനം സർക്കാർ റദ്ദാക്കി. നടപടി പൂർണമായും ശരിയാണെങ്കിലും എല്ലാവരും ഒരു​മിച്ച്​ നിൽക്കേണ്ട പുനർനിർമാണ ഘട്ടത്തിൽ പരസ്​പരം പോരടിക്കുന്നത്​ ശരിയല്ലെന്ന നിലപാടിലാണ്​ അനുമതി റദ്ദാക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. മദ്യ ഉൽപാദനശാലകൾ ആരംഭിക്കാനുള്ള അനുമതിയിൽ വ്യാപക അഴിമതിയും ​ക്രമക്കേടും നട​െന്നന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണമാണ്​ വിവാദത്തിന്​ തിരികൊളുത്തിയത്​. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭതീരുമാനവും ഇല്ലാതെയുമാണ്​ അനുമതിയെന്നും ആരോപണമുയർന്നിരുന്നു.

ശരിയായ തീരുമാനമാണ്​ എടുത്തതെന്നും നടപടികളിൽ തെറ്റിെല്ലന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പുതിയ യൂനിറ്റുകൾ അനുവദിക്കാനുള്ള നിലപാട്​ തുടരും. വിതരണം ചെയ്യുന്ന മദ്യത്തി​​​െൻറ എട്ടും ബിയറി​​​െൻറ 40ഉം ശതമാനം പുറത്തുനിന്ന്​ വരുന്നതിനാൽ ഇത്തരം യൂനിറ്റുകൾ ആവശ്യമാണ്​. സ്​ഥാപനം തുടങ്ങാൻ ആഗ്രഹിക്ക​ുന്നവർക്ക്​ നിയമപ്രകാരം അപേക്ഷ നൽകാം. സാ​േങ്കതിക പരി​േശാധനക്കു ശേഷം അർഹർക്ക്​ തത്ത്വത്തിൽ അംഗീകാരം നൽകും. പുതിയ അപേക്ഷ സ്വീകരിക്കാനും പരിശോധിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നിച്ചുനിൽക്കേണ്ട ഘട്ടത്തിൽ സർക്കാർ നടപടികളിൽ ആശയക്കുഴപ്പം പാടില്ല. അതുകൊണ്ട്​ റദ്ദാക്കുന്നു. പ്രതിപക്ഷ ആരോപണം ശരി​െവ​ക്കലല്ല, നാടി​​​െൻറ താൽപര്യം സംരക്ഷിക്കാൻ ചെറിയ വിട്ടുവീഴ്​ചയാണിത്​.

പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി ആവർത്തിച്ച്​ നിഷേധിച്ചു. മദ്യം ഒഴുക്കുന്ന സമീപനം ഇതിലില്ല. അനുമതി വകുപ്പുതലത്തിൽ തീരുമാനം എടുക്കാൻ കഴിയുന്ന വിഷയമാണ്​. മന്ത്രിസഭയിൽ പോകേണ്ട കാര്യമില്ല. യു.ഡി.എഫ്​ കാലത്തെ ശീലമാണ്​ മറ്റുള്ളവർക്കുമെന്ന ധാരണ ആരോപണത്തിന്​ പിന്നിലുണ്ട്​. മദ്യവുമായി ബന്ധപ്പെട്ട്​ പൊതുവെ നാട്ടിലുള്ള ചിന്ത ഉപയോഗപ്പെടുത്തി സർക്കാറിനെതിരെ അവമതിപ്പ്​ സൃഷ്​ടിക്കാനാണ്​ പ്രതിപക്ഷ നേതാവ്​ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBreweryDistillery
News Summary - Brewery License Cancelled - Kerala News
Next Story