Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറി-ഡിസ്റ്റലറി...

ബ്രൂവറി-ഡിസ്റ്റലറി ഇടപാടിന് പിന്നില്‍ ബിനാമി കമ്പനികള്‍ -ചെന്നിത്തല

text_fields
bookmark_border
ബ്രൂവറി-ഡിസ്റ്റലറി ഇടപാടിന് പിന്നില്‍ ബിനാമി കമ്പനികള്‍ -ചെന്നിത്തല
cancel

തിരുവനന്തപുരം: ഡിസ്റ്റലറി- ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി- കടലാസ് കമ്പനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിൽ പെട്ട ശ്രീചക്ര ഡിസ്റ്റലറീസിനും വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിനും സര്‍ക്കാര്‍ അനുമതി നല്‍കിയത് ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.

1999ന് ശേഷം വിവിധ സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്ന നയങ്ങളും ചട്ടങ്ങളും ഒന്നാകെ തള്ളിക്കളഞ്ഞാണ്​ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ്​ മന്ത്രി ടി.പി രാമകൃഷ്ണനും ബ്രൂവറി ഇടപാട്​ നടത്തിയത്​. ഇതിലൂടെ കോടികള്‍ കൈമറിഞ്ഞിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. പെട്ടിക്കട പോലും തുടങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ഡിസ്റ്റലറിയും, ബ്രൂവറികളും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇവര്‍ ബിനാമികളാണെന്ന് വ്യക്തമാണ്. ഇതിന്​ പിന്നിൽ പ്രവർത്തിച്ചവരിൽ നിന്നും എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണം. കേരളം കണ്ട ഏറ്റവും വലിയ ക്രമക്കേടാണ് സര്‍ക്കാരി​​​​​​െൻറ ഡിസ്റ്റലറി- ബ്രൂവറി ഇടപാടെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു.

വന്‍ അഴിമതി നടന്നതി​​​​​​െൻറ തെളിവുകളാണ് ഇപ്പോള്‍ രേഖകള്‍ സഹിതം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മന്ത്രി സഭയുടെ പരിഗണനക്ക് അയക്കണമെന്ന ഉദ്യേഗസ്ഥരുടെ ശുപാര്‍ശ മറികടന്നാണ് മന്ത്രി ഏഴ് മാസം ഫയല്‍ സ്വന്തം ഓഫീസില്‍ പിടിച്ച് വച്ചത്. ഇത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇതി​​​​​​െൻറ പിന്നില്‍ പാര്‍ട്ടിക്ക് കൂടി പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസ്റ്റലറി- ബ്രൂവറി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ടില്ലങ്കില്‍ അതിനായി നിയമ പോരാട്ടം തുടങ്ങും. ആരോപണ വിധേയരായ മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും എതിരെ അന്വേഷണത്തിന് അനുമതി തേടിയ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ മറുപടിക്കായി കാക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newstp ramakrishnanBrewery
News Summary - Brewery - Binami comapnies behind the deal - Kerala news
Next Story