Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ്സം; മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
man rescued from tree
cancel
camera_alt

ഇറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷപ്പെടുത്തുന്നു

വെ​ള്ളി​മാ​ട്കു​ന്ന്: മ​രം​മു​റി​ക്കാ​ൻ ക​യ​റി ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി. 48കാ​ര​നാ​യ പൂ​വാ​ട്ടു​പ​റ​മ്പ് പെ​രു​മ​ൺ തു​റ​യി​ൽ ഗോ​പി​നാ​ഥ​നാ​ണ്​ പ്ലാ​വി​ന്​ മു​ക​ളി​ലെ ശി​ഖ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്. മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ്സം നേ​രി​ടു​ക​യാ​യി​രു​ന്നു.

സ​ഹാ​യി ക​യ​റു​കൊ​ണ്ട് കെ​ട്ടി വീ​ഴാ​തെ സു​ര​ക്ഷി​ത​മാ​ക്കി. വെ​ള്ളി​മാ​ട്കു​ന്ന് സ്‌​റ്റേ​ഷ​നി​ലെ ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ ഷൈ​ബി​ൻ, അ​ഹ​മ്മ​ദ് റ​ഹീ​ഷ് എ​ന്നി​വ​ർ മ​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി റെ​സ്ക്യു​നെ​റ്റി​ൽ സു​ര​ക്ഷി​ത​മാ​യി താ​ഴെ ഇ​റ​ക്കു​ക​യ​യാ​യി​രു​ന്നു.

അ​ജ​യ​കു​മാ​ർ, അ​ബ്ദു​ൽ ഫൈ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man rescued
Next Story