ശ്വാസം മുടങ്ങാതിരിക്കാൻ ബ്രീത്ത് ഈസി ചാലഞ്ചെന്ന ആശ്വാസം
text_fieldsമലപ്പുറം ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച ബ്രീത്ത് ഈസി ചാലഞ്ച് പദ്ധതിയിലേക്ക് തുല്യത പഠിതാക്കൾ സമാഹരിച്ച മൂന്ന് ലക്ഷത്തോളം രൂപ കൈമാറുന്നു
മലപ്പുറം: കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധിയിൽ നിന്ന് നാടിനെ കൈപ്പിടിച്ചുയർന്നതിന് ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച 'ബ്രീത്ത് ഈസി ചാലഞ്ചി'ന് മികച്ച പ്രതികരണം. 20 ദിവസത്തിനിടെ 20 ലക്ഷത്തോളം രൂപ ഇതിലേക്ക് ലഭിച്ചു. വിദ്യാഭ്യാസ, ധനകാര്യ സ്ഥാപനങ്ങളും ആരാധനലായങ്ങളും സന്നദ്ധ സംഘടനകളും വ്യക്തികളുമെല്ലാം ചാലഞ്ചിൻറെ ഭാഗമാവുന്നുണ്ട്. തുക ഉപയോഗിച്ച് വിവിധ ജില്ല ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ, പഞ്ചായത്തുകൾ വഴി പൾസ് ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഫോഗിങ് മെഷീനുകൾ, മാസ്ക്കുകൾ, സാനിറ്റൈസർ തുടങ്ങിയവ ലഭ്യമാക്കും.
ചാലഞ്ചിലേക്ക് സാക്ഷരതാമിഷൻ പത്താംതരം, പ്ലസ് വൺ, പ്ലസ് ടു തുല്യതാ പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾ സമാഹരിച്ച തുക 2,93,818 രൂപ ബുധനാഴ്ച നൽകി. ജില്ല സാക്ഷരതാ മിഷൻ കോ-ഓഡിനേറ്റർ സി അബ്ദുൽ റഷീദ്, അസി കോ-ഓഡിനേറ്റർ എം മുഹമ്മദ് ബഷീർ, പഠിതാക്കളായ വി. അബ്ദു റഹിമാൻ, സിറാജ് തോട്ടാപ്പിൽ, അബ്ബാസ് മങ്കട പള്ളിപ്പുറം എന്നിവർ ചേർന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖക്കാണ് കൈമാറിയത്. വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, അംഗം വി.കെ.എം ഷാഫി, സെക്രട്ടറി എം.എ റഷീദ് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.