Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

text_fields
bookmark_border
നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
cancel

മുക്കം: നവജാത ശിശുവിന് അഞ്ചു ബാങ്കുവിളി സമയം കഴിയുന്നതുവരെ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.
പിതാവ് ഓമശ്ശേരി സ്വദേശി  ചക്കാനകണ്ടി അബൂബക്കര്‍ (32), മാതാവ് ഹഫ്സത്ത് (23) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രസവം നടന്ന മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി നഴ്സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75, 87 വകുപ്പു പ്രകാരമാണ് കേസടുത്തത് . അതിനിടെ, കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമീഷന്‍ അധ്യക്ഷ  ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സംഭവത്തില്‍ അഞ്ചു ബാങ്കുവിളി കഴിഞ്ഞേ മുലപ്പാല്‍ നല്‍കാവൂ എന്ന് നിര്‍ദേശിച്ച ഹൈദ്രോസ് തങ്ങള്‍ക്കെതിരെയും അന്വേഷണം നടക്കും. അന്വേഷണത്തില്‍ കുറ്റക്കാരനാണന്ന് കണ്ടത്തെിയാല്‍ ഇയാള്‍ക്കെതിരെയും നടപടിയുണ്ടാവും.
കഴിഞ്ഞ ദിവസം മുക്കം ഇ.എം.എസ് സഹകരണ ഹോസ്പിറ്റലിലാണ് അന്ധവിശ്വാസത്തിന്‍െറ പേരില്‍ പിതാവ് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവം നടന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - breast feedind infant
Next Story