അയൽക്കൂട്ടത്തിന് മുമ്പ് 44 ലക്ഷം പേർ കൈ കഴുകും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ കണ്ണിപൊട്ടിക്കാൻ കുടുംബശ്രീയും കൈകോർക്കുന്നു. സംസ്ഥാനെത്ത 2,99,297 അയല്‍ക്കൂട്ടങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന പ്രതിവാരയോഗങ്ങളിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിനിെൻറ ഭാഗമാകും. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ കൈകള്‍ കഴുകിയശേഷമേ യോഗം ആരംഭിക്കൂ.
സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതിെൻറ ആവശ്യകത അയല്‍ക്കൂട്ട അംഗങ്ങള്‍ വഴി 44 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. ആരോഗ്യവകുപ്പ് നിര്‍ദേശ പ്രകാരം കോവിഡിനെ കുറിച്ചുള്ള ബോധവത്കരണ ലഘുലേഖ അയല്ക്കൂട്ടങ്ങളിലേകിയാണ് മഹാദൗത്യത്തിൽ കുടുംബശ്രീയും കണ്ണിചേരുന്നത്.
ഒാരോ കുടുംബശ്രീയിലും 10 മുതല്‍ 20 വരെ അംഗങ്ങളാണുള്ളത്. വൈറസ് ബാധ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതര്ക്കുമാണെന്നതിനാൽ ഇത് സംബന്ധിച്ച വിശദാംശങ്ങളും മുൻകരുതൽ നിർദേശങ്ങളുമാണ് ലഘുലേഖയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ കുടുംബങ്ങളിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടുകളില്‍ ഏകാന്തവാസത്തിൽ കഴിയുന്നവർക്ക് കുടുംബശ്രീ നേതൃത്വത്തില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും വിശദമായി കുറിപ്പുകളിലുണ്ട്.
