Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രാഞ്ച്​ അംഗത്തിന്​...

ബ്രാഞ്ച്​ അംഗത്തിന്​ പീഡനം​: മുൻ സി.പി.എം നേതാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
baburaj lijeesh
cancel

വടകര: പാര്‍ട്ടി ബ്രാഞ്ച്​ അംഗത്തെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട്​ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റിലായി. പ​തി​യാ​ര​ക്ക​ര പു​ല്ലു​ള്ള പ​റ​മ്പ​ത്ത് ബാബുരാജിനെയും ലിജീഷിനെയും തിങ്കളാഴ്​ച പുലർച്ചെ കരിമ്പന പാലത്ത്​ നിന്നാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു.

പ​തി​യാ​ര​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും മു​ളി​യേ​രി ഈ​സ്​​റ്റ്​ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യിരുന്നു അറസ്​റ്റിലായ പി.​പി. ബാ​ബു​രാ​ജ്. ഡി.​വൈ.​എ​ഫ്.​ഐ വ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വും പ​തി​യാ​ര​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യിരുന്നു ടി.​പി. ലി​ജീ​ഷ്. പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇരുവരെയും പാ​ർ​ട്ടി പു​റ​ത്താ​ക്കി​യി​രു​ന്നു. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ജി​ല്ല നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന്​ മാ​സം മു​മ്പ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ യു​വ​തി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മു​ഖം ര​ക്ഷി​ക്കാ​ൻ പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഇ​ത്ര​യും​കാ​ലം സം​ര​ക്ഷി​ച്ച​ത് പാ​ർ​ട്ടി​യെ തി​രി​ഞ്ഞു​കു​ത്തിയിരുന്നു. യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ നീ​തി ല​ഭ്യ​മാ​ക്കാ​തെ നേ​തൃ​ത്വം അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​ക്ക് ശ്ര​മി​ച്ച​ത് അ​ണി​ക​ളി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

മു​ളി​യേ​രി ഈ​സ്​​റ്റ്​ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി​യാണ്​ പരാതിക്കാരി. പീ​ഡ​നം ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് തെ​ളി​വെ​ടു​ത്തു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം യു​വ​തി കൊ​യി​ലാ​ണ്ടി മ​ജി​സ്േ​ട്ര​ട്ടി​ന് മു​ന്നി​ൽ മൊ​ഴി​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraSexual HarassmentCPM
News Summary - branch member sexually harassed two former cpm leaders arrested from vadakara
Next Story