Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും; സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം -ഐ.എം.എ

text_fields
bookmark_border
Fire, Brahmapuram waste plant
cancel

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഐ.എം.എ. ഈ വിഷപ്പുക ശ്വസിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ല. അതേസമയം, പുകയുടെ തോതും ദൈർഘ്യവും എത്രത്തോളം കുറക്കാൻ സാധിക്കുന്നുവോ അ​ത്രത്തോളം ഭാവി സുരക്ഷിതമായിരിക്കു​മെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് പറഞ്ഞു.

മാലിന്യ പുക ശ്വസിച്ചതുകൊണ്ടുള്ള പ്രശ്നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. അർബുദം, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ എന്നിവയടക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അത് സംബന്ധിച്ച് പഠനം നടന്നിട്ടുമില്ല. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കണ​മെന്നും ശ്രീനിവാസ കമ്മത്ത് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brahmapuram's toxic fumes will cause health problems - IMA
Next Story