പ്ലാസ്റ്റിക് മല അനിയന്ത്രിതമായി കത്തിയാൽ പ്രത്യാഘാതം അതീവ ഗുരുതരം
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ ഉദ്യോഗസ്ഥർ
പള്ളിക്കര: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മല നിയന്ത്രിക്കാനാകാത്തവിധം കത്തിപ്പടർന്നാൽ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. വിഷപ്പുക കാക്കനാട്ടേക്കും പരിസര പ്രദേശങ്ങളിലേക്കും ഐ.ടി വ്യവസായ മേഖലയിലേക്കും വ്യാപിക്കും. പ്രകൃതിവാതകം കൊണ്ടുപോകുന്ന ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്നതും ഇതിനകത്തുകൂടിയാണ്. റിഫൈനറിയിലേക്കുള്ള പൈപ്പ്ലൈനും സമീപ മേഖലയിലാണ്. സുരക്ഷ മേഖലയായ ബ്രഹ്മപുരം താപവൈദ്യുതി നിലയം തൊട്ടടുത്താണ്.
ഫാക്ടും പെട്രോളിയം ഉൽപന്നങ്ങൾ സംസ്കരിക്കുന്ന റിഫൈനറിയും സമീപത്താണ്. സ്മാർട്ട് സിറ്റിയും ഇൻഫോ പാർക്കും ഇതിനോട് ചേർന്നാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരത്തുണ്ട്. ഇത്രയൊക്കെ പ്രത്യാഘാത സാധ്യത ഉണ്ടായിട്ടും അധികൃതർക്ക് ലാഘവ മനോഭാവമാണെന്നാണ് നാട്ടുകാർ പറയുന്നത്.

