Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രഹ്മപുരം: ആർബിട്രേഷൻ...

ബ്രഹ്മപുരം: ആർബിട്രേഷൻ നടപടികളുമായി സോൺഡ, ആവശ്യപ്പെടുന്നത് 19.12 കോടി

text_fields
bookmark_border
ബ്രഹ്മപുരം: ആർബിട്രേഷൻ നടപടികളുമായി സോൺഡ, ആവശ്യപ്പെടുന്നത് 19.12 കോടി
cancel

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ബ​യോ​മൈ​നി​ങ്ങി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ന്​ പി​ന്നാ​ലെ കൊ​ച്ചി കോ​ർ​പ​റേ​ഷ​നും കെ.​എ​സ്.​ഐ.​ഡി.​സി​ക്കു​മെ​തി​രെ ക​രാ​ർ ക​മ്പ​നി​യാ​യി​രു​ന്ന സോ​ൺ​ഡ ഇ​ൻ​ഫ്രാ​ടെ​ക് ക​മ്പ​നി ആ​ർ​ബി​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. സി​ക്കിം ഹൈ​കോ​ട​തി റി​ട്ട. ചീ​ഫ്​ ജ​സ്റ്റി​സ്​ പ​യ​സ്​ സി. ​കു​ര്യാ​ക്കോ​സി​നെ ആ​ർ​ബി​ട്രേ​റ്റ​റാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​നും കെ.​എ​സ്.​ഐ.​ഡി.​സി​യും 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം അ​റി​യി​ക്ക​ണം.

ഒ​ത്തു​തീ​ർ​പ്പ്​ വ്യ​വ​സ്ഥ​യെ​ന്ന നി​ല​യി​ൽ 19.12കോ​ടി​യാ​ണ്​ സോ​ൺ​ഡ കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ്ലാ​ന്റി​ലെ മാ​ലി​ന്യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷം ബ​യോ​മൈ​നി​ങ്​ ന​ട​ത്താ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് ക​രാ​ർ ലം​ഘ​ന​മാ​ണെ​ന്ന് ആ​ർ​ബി​ട്രേ​ഷ​ൻ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തു​മു​ത​ൽ ഓ​രോ കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി. പ്ലാ​ന്റി​ൽ അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ല്ല. ക്യാ​പി​ങ്ങി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ല. പ്ലാ​ന്റി​ൽ വൈ​ദ്യു​തി ക​ണ​ക്​​ഷ​നോ സു​ഗ​മ​മാ​യ യാ​ത്ര​സൗ​ക​ര്യ​മോ ഒ​രു​ക്കി​യി​ല്ല. ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി എ​ന്നി​ങ്ങ​നെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് കോ​ർ​പ​റേ​ഷ​നെ​തി​രെ ക​മ്പ​നി ഉ​ന്ന​യി​ക്കു​ന്ന​ത്.

50 ശ​ത​മാ​നം പ്ര​വൃ​ത്തിം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ള്ള പ്ര​തി​ഫ​ല​മാ​യി 8.23 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ ര​ണ്ടി​ന് കോ​ർ​പ​റേ​ഷ​ന് ക​ത്ത് അ​യ​ച്ചു​വെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ബ​യോ​മൈ​നി​ങ്​ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യും പ​രി​ഗ​ണി​ച്ചി​ല്ല.

ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന് സോ​ൺ​ഡ​യു​ടെ മെ​ഷി​നു​ക​ൾ മാ​റ്റാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ക​രാ​റി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​ഫ​ലം ത​ട​ഞ്ഞ​തി​നും മെ​ഷി​നു​ക​ൾ പി​ടി​ച്ചു​വെ​ച്ച​തി​നും ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം. ത​ട​ഞ്ഞു​വെ​ച്ച 13.63 കോ​ടി​യും കോ​ർ​പ​റേ​ഷ​ന്റെ ക​രാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി 5.49 കോ​ടി​യും ഉ​ൾ​പ്പെ​ടെ 19.12 കോ​ടി​യാ​ണ് സോ​ൺ​ഡ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrahmapuramErnakulam NewsSonda Infratech
News Summary - Brahmapuram: Sonda with arbitration proceedings
Next Story