Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രഹ്മപുരം രേഖകൾ...

ബ്രഹ്മപുരം രേഖകൾ കടത്തിയെന്ന്; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്

text_fields
bookmark_border
Kochi Corporation
cancel

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കിയെന്ന പരാതിയിൽ കോൺഗ്രസ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലിനെതിരെ കേസ്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

കോടതിക്ക് നൽകാൻ കോർപറേഷൻ തയാറാക്കിയ രേഖകളാണ് കടത്തിയത്. യു.ഡി.എഫ് ഭരണകാലത്തെ രേഖകളുമെടുത്തെന്ന് പരാതിയിൽ പറയുന്നു.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ ദിവസമാണ് രേഖകൾ കടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഓഫിസ് പ്രവൃത്തിസമയം കഴിഞ്ഞാണ് കൗൺസിലറെത്തി രേഖകൾ കൈക്കലാക്കി കടന്നതെന്നും ചില രേഖകളുടെ പകർപ്പുമെടുത്തെന്നും പരാതിയിൽ പറയുന്നു.

Show Full Article
TAGS:Brahmapuram waste plantkochi corporation
News Summary - Brahmapuram documents were smuggled; Case against councillor
Next Story