ബ്രഹ്മപുരത്ത് ബയോ-മെത്തനേഷൻ പ്ലാൻറ്: 2025 മാർച്ചിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം : കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിൽ ബ്രഹ്മപുരത്ത് ബയോ-മെത്തനേഷൻ പ്ലാൻറ് നിർമാണം 2025 മാർച്ചിൽ പൂർത്തീകരിക്കുമെന്ന് എം.ബി രാജേഷ്. ബ്രഹ്മപുരത്തെ 110 ഏക്കർ സ്ഥലത്തു പൈതൃക മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബയോമൈനിങ് നടന്നു വരുന്നുവെന്നും ആമ്്റണി ജോൺ, കെ.ജെ.മാക്സി, .ടി.പി രാമകൃഷ്ണൻ, പി.വി. ശ്രീമിജൻ എന്നിവർക്ക് നിയമസഭയിൽ മറുപടി നൽകി.
ആദ്യഘട്ട സർവേ പ്രകാരം 7,00,000 ടൺ മാലിന്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് പ്രകാരമാണ് കരാർ ഏജൻസിയായ ഭൂമി ഗ്രീൻ എനർജിയുമായി 2023 നവംമ്പർ നാലിന് കരാറിൽ ഏർപ്പെട്ടത്. തുടർന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സർവേ പ്രകാരം 8,43,954 ടൺ മാലിന്യങ്ങൾ ഉണ്ടെന്ന് 2023 ഡിസംബർ 13ന് റിപ്പോർട്ട് ലഭിച്ചു.
കരാർ പ്രകാരം ടൺ ഒന്നിന് 1690 രൂപ നിരക്കിൽ ആകെ 142,62,82,923 രൂപ ചെലവ് വരും. 2025 ഫെബ്രുവരി 24 വരെ 7,00,304 ടൺ മാലിന്യം സംസ്കരിച്ചു. 1,56,432 ടൺ ആർ.ഡി.എഫ്-ഉം 258 ടൺ റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്കും കയറ്റി അയച്ചു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ സ്ഥലത്ത് ബയോ ഡീഗ്രേഡബിൾ മാലിന്യം കംപ്രസ് ചെയ്ത് ബയോ ഗ്യാസ് ആക്കി 150 ടി.പി.ഡി ക്ഷമതയുള്ള ബയോ-മെത്തനേഷൻ പ്ലാൻറ് സ്ഥാപിക്കുന്നതിന് 10 ഏക്കർ സ്ഥലം ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിന് അനുവദിച്ചിട്ടുണ്ട്. അതിന് 2024 ഫെബ്രിവരി 29ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ അംഗീകാരം നൽകിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

