Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറി; നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

text_fields
bookmark_border
കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറി; നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
cancel

ആറാട്ടുപുഴ: വിവാഹ വാഗ്ദാനം നൽകിയതിന് ശേഷം കാമുകൻ പിന്മാറിയതിൽ മനംനൊന്ത് നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ വിശ്വനാഥനേറെയും ഗീതയുടേയും മകൾ അർച്ചനയാണ് (21) കഴിഞ്ഞ ദിവസം വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തത്. കണ്ടല്ലൂർ സ്വദേശിയായ യുവാവുമായി യുവതി വർഷങ്ങളായി അടുപ്പത്തിലായിരുന്നു.

യുവാവിന്‍റെ വീട്ടുകാർ വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. പഠനം കഴിഞ്ഞിട്ട് നടത്താമെന്ന് യുവതിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീടാണ് വരനും വീട്ടുകാരും പിന്മാറിയെന്നാണ് അറിയുന്നത്. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിലും ഇതേക്കുറിച്ച് സൂചനയുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബി.എസ്.സി. നഴ്സിങ്ങിന് പഠിക്കുകയായിരുന്നു അർച്ചന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story