Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുടി നീട്ടിയ...

മുടി നീട്ടിയ ആൺകുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി; നിഷേധിച്ച് അ​ധി​കൃ​ത​ർ

text_fields
bookmark_border
മുടി നീട്ടിയ ആൺകുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി; നിഷേധിച്ച് അ​ധി​കൃ​ത​ർ
cancel

തി​രൂ​ർ: മു​ടി നീ​ട്ടി വ​ള​ര്‍ത്തി​യ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് സ്കൂ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. തി​രൂ​ര്‍ എം.​ഇ.​ടി സ്കൂ​ളി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം. കു​ട്ടി​യു​ടെ മാ​താ​വ് ചൈ​ല്‍ഡ് ലൈ​നി​ന് പ​രാ​തി ന​ല്‍കി. ദാ​നം ചെ​യ്യാ​നാ​യാ​ണ് മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ല്ലെ​ന്ന് മാ​താ​വ് ആ​രോ​പി​ച്ചു.

ചൈ​ല്‍ഡ് ലൈ​ന്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രി​ല്‍നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​സ്കൂ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി അ​ടു​ത്തു​ള്ള സ​ര്‍ക്കാ​ര്‍ സ്കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി.

അ​തേ​സ​മ​യം, പ്ര​വേ​ശ​ന​ത്തി​നാ​യി എ​ത്തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ഡ്മി​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഒ​രു കു​ട്ടി​ക്കു മാ​ത്രം അ​ഡ്മി​ഷ​ൻ നി​ഷേ​ധി​ച്ചെ​ന്ന വാ​ർ​ത്ത അ​വാ​സ്ത​വ​മാ​ണെ​ന്നു​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school admissionChildline
News Summary - boy with long hair denied admission to school
Next Story