Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌കൂളില്‍ പോകവേ ബാലനെ...

സ്‌കൂളില്‍ പോകവേ ബാലനെ കാട്ടുപന്നി കുത്തിവീഴ്ത്തി

text_fields
bookmark_border
wild boar
cancel

കാ​ഞ്ഞി​ര​പ്പു​ഴ (പാ​ല​ക്കാ​ട്): സ്കൂ​ളി​ലേ​ക്ക് കൂ​ട്ടു​കാ​രോ​ടൊ​പ്പം പോ​കു​ക​യാ​യി​രു​ന്ന ബാ​ല​നെ കാ​ട്ടു​പ​ന്നി കു​ത്തി​വീ​ഴ്ത്തി. കാ​ഞ്ഞി​ര​പ്പു​ഴ വി​യ്യ​ക്കു​ര്‍ശ്ശി പ​ച്ച​ക്കാ​ട് കോ​ള​നി​യി​ല്‍ കൂ​ന​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ - സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ​നാ​ണ് (അ​ഞ്ച്) പ​രി​ക്കേ​റ്റ​ത്. വ​ല​തു​കൈ​ത്ത​ണ്ട​ക്കും ത​ല​ക്കു​മാ​ണ് പ​രി​ക്ക്. കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. മൂ​ന്ന് ര​ക്ഷി​താ​ക്ക​ളും അ​ഞ്ച് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ സ്‌​കൂ​ളി​ന​ടു​ത്ത് വി​ജ​ന​മാ​യ ഭാ​ഗ​ത്ത് തോ​ട്ട​ത്തി​ല്‍ നി​ന്ന് ഓ​ടി​യെ​ത്തി​യ കാ​ട്ടു​പ​ന്നി​യാ​ണ് ആ​ക്ര​മി​ച്ച​ത്. കോ​ള​നി​യി​ല്‍ നി​ന്ന് അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വി​യ്യ​ക്കു​ര്‍ശ്ശി ഗ​വ. എ​ല്‍.​പി. സ്‌​കൂ​ളി​ലാ​ണ് കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന​ത്.

തെ​രു​വു​നാ​യ്ക്ക​ളു​ടേ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യ​മു​ള്ള​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ളാ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഇ​ള​യ കു​ട്ടി​യു​ള്ള​തി​നാ​ല്‍ സ​ഹോ​ദ​രി പ്ര​ജി​ഷ​യു​ടെ ഒ​പ്പ​മാ​ണ് ആ​ദി​ത്യ​നെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​ത്.

മ​ണ്ണാ​ര്‍ക്കാ​ട് റേ​ഞ്ച് ഓ​ഫി​സ​ര്‍ എ​ന്‍. സു​ബൈ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ചു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​മെ​ത്തി. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boar attack
News Summary - boy was attacked by wild boar while going to school
Next Story