Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനസ്തേഷ്യയെ തുടർന്ന്...

അനസ്തേഷ്യയെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

text_fields
bookmark_border
അനസ്തേഷ്യയെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
cancel
camera_alt

ദേവാൻഷ് ശൗര്യ

പയ്യന്നൂര്‍: പയ്യന്നൂര്‍ ബേബി മെമോറിയല്‍ ആശുപത്രിയിൽ അനസ്തേഷ്യയെ തുടർന്ന് അബോധാവസ്ഥയിലായി, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. എരമം നടുവിലെകുനിയിലെ ടി. സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.

ജൂലൈ അഞ്ചിന് രാവിലെ 9.40നായിരുന്നു ഒരുവയസും അഞ്ചുമാസവും പ്രായമുള്ള ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റത്. ബേബി മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്ന് പറഞ്ഞ് ഇതിനായി അനസ്തേഷ്യ നല്‍കിയത്രെ. തുടർന്ന് കുട്ടി അബോധാവസ്ഥയിലായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ദേവാൻഷ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കുട്ടി അബോധാവസ്ഥയിലാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ. രാജീവന്‍ നല്‍കിയ പരാതിയിൽ അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം.

എന്നാൽ, കുട്ടി അബോധാവസ്ഥയിലാകാൻ കാരണം ചികിത്സാപിഴവാണെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baby deathanesthesia errorAnesthesia
News Summary - boy died after falling unconscious due to anesthesia
Next Story