Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് മാഫിയ...

കഞ്ചാവ് മാഫിയ മാതാവിൻെറ മുന്നിലിട്ട് 17കാരനെ വെട്ടി

text_fields
bookmark_border
knife-blood
cancel

കായംകുളം: കഞ്ചാവ് മാഫിയകളുടെ കുടിപ്പകയെ തുടർന്ന് കൃഷ്ണപുരം ഞക്കനാലിൽ വീടുകയറി ആക്രമണം. അമ്മയുടെ മുന്നിലിട്ട് 17കാരനെ വെട്ടിപ്പരിക്കേൽപിച്ചു. ഞക്കനാൽ അനൂപ് ഭവനത്തിൽ പ്രദീപി​െൻറ മകൻ അഭിമന്യുവാണ് ആക്രമണത്തിനിരയായത്.

ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയായ സഹോദരൻ ശങ്കറിനെ തേടി എത്തിയതാണ് സംഘമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കിട്ടാതിരുന്ന വൈരാഗ്യത്തിനാണ് ഉറങ്ങിക്കിടന്ന അഭിമന്യുവിനെ ആക്രമിച്ചത്. ഇൗസമയം മാതാവ് ഷീബക്ക് നിസ്സഹായതയോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

ടെലിവിഷൻ അടക്കമുള്ള വീട്ടുപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു. സാരമായി പരിക്കേറ്റ അഭിമന്യുവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒാച്ചിറ വയനകം സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boy attackedganja mafia
News Summary - boy attacked by ganja mafia
Next Story