ബനിയൻ കഴുത്തിൽ കുടുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം
text_fieldsപാലക്കാട്: വീടിന്റെ വരാന്തയിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി -പ്രിയ ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് ദാരുണ സംഭവം. വീട്ടിലെ സിറ്റ്ഔട്ടിൽ സ്ഥാപിച്ച ഊഞ്ഞാലിൽ ആടുകയായിരുന്നു അഭിനവ്. ഇതിനിടെ മുകളിൽ കെട്ടിയ ബനിയനിൽ കൈയിട്ട് ആടുന്നതിനിടെ കഴുത്തിൽ കുടുങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഈ സമയത്ത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. അൽപം കഴിഞ്ഞ് കുട്ടി പിടയുന്നത് കണ്ട വീട്ടുകാർ ഉടൻ രക്ഷിച്ച് സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃദ്ദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

