ബസിൽ കുപ്പിവെള്ളം; പദ്ധതിയുമായി വീണ്ടും കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: ബസിനുള്ളിൽ കുപ്പിവെള്ളം വിൽക്കുന്ന പദ്ധതിയുമായി വീണ്ടും കെ.എസ്.ആർ.ടി.സി. യാത്രക്കിടെ വെള്ളംകിട്ടാത്ത ബുദ്ധിമുട്ടുകൾ ഒഴിവാക്കലാണ് ലക്ഷ്യം. വിപണി വിലയെക്കാൾ ഒരു രൂപ കുറച്ചാകും വിൽപന. 2024ൽ സർക്കാർ സംരംഭമായ ഹില്ലി അക്വയുമായി ചേർന്ന് കുപ്പിവെള്ള വിതരണത്തിന് പദ്ധതിയിട്ടെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല. പിന്നാലെയാണ് പുതിയ നീക്കം.
കണ്ടക്ടർമാരാണ് കുപ്പിവെള്ളം വിൽക്കുക. ഒരെണ്ണം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും നൽകും. കുപ്പിക്ക് പുറത്ത് കെ.എസ്.ആർ.ടി.സിയുടെ ലേബലുണ്ടാകും. കുപ്പിവെള്ളം സൂക്ഷിക്കാൻ ഡ്രൈവർ ക്യാബിനോട് ചേർന്ന് സംവിധാനമൊരുക്കും. വെള്ളം മൊത്തവിതരണത്തിന് കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.
സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വിസുകളിലും ലിറ്ററിന് 15 രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഹില്ലി അക്വയുമായി ചേർന്ന് 2024ൽ തയ്യാറാക്കിയത്. കൂടാതെ, കെ.എസ്.ആര്.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി ബസ് സ്റ്റാന്‍ഡുകളില്‍നിന്ന് ശുദ്ധജലം വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇത് നിലച്ചതിന് കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

