Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീശയൂറ്റി കുപ്പിവെള്ള...

കീശയൂറ്റി കുപ്പിവെള്ള കമ്പനികൾ, പ്ലാൻറിൽ കുടുങ്ങി ജലഅതോറിറ്റി പദ്ധതി

text_fields
bookmark_border
bottle
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ കു​പ്പി​വെ​ള്ള ക​മ്പ​നി​ക​ൾ  മ​ല​യാ​ളി​ക​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്ന്​ പ്ര​തി​ദി​നം ല​ക്ഷ​ങ്ങ​ൾ ഉൗ​റ്റു​േ​മ്പാ​ൾ ജ​ല അ​തോ​റി​റ്റി​യു​​ടെ സ്വ​ന്തം കു​പ്പി​വെ​ള്ള പ​ദ്ധ​തി ‘പ്ലാ​ൻ​റി’​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. 2016 ഏ​​പ്രി​ലോ​ടെ കു​പ്പി​വെ​ള്ളം വി​പ​ണി​യി​ലെ​ത്തു​മെ​ന്ന്​ മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്​ നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ട്​ ര​ണ്ടു വേ​ന​ൽ​ക്കാ​ലം പി​ന്നി​ട്ടു. 
ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ പ്ലാ​ൻ​റും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും എ​ത്താ​നു​ള്ള കാ​ല​താ​മ​സ​മാ​ണ്​ കു​പ്പി​വെ​ള്ള പ​ദ്ധ​തി​ക്ക്​ ത​ട​സ്സം. ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ ക​പ്പ​ൽ മാ​ർ​ഗം പ്ലാ​ൻ​റ്​ ചെ​ന്നൈ തു​റ​മു​ഖ​ത്ത്​ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ഏ​റ്റ​വും പു​തി​യ വി​വ​രം. ഇ​വ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര​യി​ൽ എ​ത്തി​ക്ക​ണം. ഘ​ടി​പ്പി​ക്ക​ല​ട​ക്കം അ​നു​ബ​ന്ധ ജോ​ലി പൂ​ർ​ത്തി​യാ​ക്കി സാ​മ്പി​ൾ ഉ​ൽ​പാ​ദി​പ്പി​ച്ച്​ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ർ​സി​ൽ​ (ബി.​ഐ.​എ​സ്) സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ക്ക​ണം. 

ബി.​െ​എ.​എ​സ്​ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലേ  വി​പ​ണ​യി​ലെ​ത്തി​ക്കാ​നാ​വൂ. കെ​ട്ടി​ടം, വൈ​ദ്യൂ​തീ​ക​ര​ണം ഉ​ൾ​പ്പെ​ടെ മ​റ്റ്​്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ ​േജാ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, പ്ലാ​​​െൻറ​ത്താ​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ കാ​ല​താ​മ​സമാണ്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി അ​ഞ്ച്​ ​േകാ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്​ ജ​ല​​അ​േ​താ​റി​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​ത്. വി​പ​ണി വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ നി​രി​ക്കി​ലും കൂ​ടി​യ ഗു​ണ​മേ​ന്മ​യി​ലും കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി എ​ങ്ങ​ു​മെ​ത്താ​ത്ത​ത്​ അ​തോ​റി​റ്റി​ക്കും ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. ലി​റ്റ​റി​ന് 20 രൂ​പ​യാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ കു​പ്പി​വെ​ള്ള​ത്തി​ന് വി​ല.  ‘കൂ​ളി​ങ് ചാ​ർ​ജ്​’ പേ​രി​ൽ ര​ണ്ടു​രൂ​പ അ​ധി​ക​മാ​യി വാ​ങ്ങു​ന്ന ക​ട​ക​ളു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 12 മു​ത​ൽ 15വ​രെ രൂ​പ​ക്ക്​ ഒ​രു​ലി​റ്റ​ർ കു​പ്പി​വെ​ള്ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കാ​നാ​ണ് ജ​ല അ​തോ​റി​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്. ബി.​െ​എ.​എ​സി​​​െൻറ അം​ഗീ​കാ​ര​ത്തോ​ടെ 146 സ്വ​കാ​ര്യ കു​പ്പി​വെ​ള്ള കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​െ​ണ്ട​ന്നാ​ണ്​ ക​ണ​ക്ക്. പ്ര​തി​വ​ർ​ഷം ഇൗ ​ക​മ്പ​നി​ക​ൾ​ക്കെ​ല്ലാം കൂ​ടി 500 കോ​ടി​യു​ടെ വി​റ്റു​വ​ര​വാ​ണു​ള്ള​ത്. 

ദി​വ​സ​വും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​പ്പി​വെ​ള്ള​മാ​ണ്​ മ​ല​യാ​ളി കു​ടി​ച്ചു​തീ​ർ​ക്കു​ന്ന​ത്. ഇ​ത്ര വ​ലി​യ വി​പ​ണി​യ​ു​ണ്ടാ​യി​രി​ക്കെ​യാ​ണ്​ ജ​ല അ​തോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ സാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്.  ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBottile Water
News Summary - Bottle Water - Kerala News
Next Story