Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right500 ഗ്രാം തൂക്കവുമായി...

500 ഗ്രാം തൂക്കവുമായി പിറന്നു; ആരോഗ്യവതിയായി ആശുപത്രി വിട്ടു

text_fields
bookmark_border
500 ഗ്രാം തൂക്കവുമായി പിറന്നു; ആരോഗ്യവതിയായി ആശുപത്രി വിട്ടു
cancel
camera_alt

നവജാത ശിശുവിനോടും അമ്മയോടുമൊപ്പം എൻ. ഐ.സി.യു ഇൻ ചാർജ് ഡോ.സിന്ധു സ്​റ്റീഫൻ, നഴ്സുമാരായ ജിബി, മിനു എന്നിവർ

കൊ​ച്ചി: 500 ഗ്രാം ​തൂ​ക്ക​വു​മാ​യി പി​റ​ന്ന ന​വ​ജാ​ത​ശി​ശു ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു മാ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക്. കൂ​ന​മ്മാ​വ് സ്വ​ദേ​ശി​ക​ളാ​യ രേ​ഷ്മ -ജോ​ൺ​സ​ൻ ഡാ​ൽ​സേ​വി​യ​ർ ദ​മ്പ​തി​ക​ൾ​ക്കാ​ണ് ഇ​രു​പ​ത്തി​യേ​ഴാം ആ​ഴ്ച​യി​ൽ 500 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള പെൺകു​ട്ടി പി​റ​ന്ന​ത്.

ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​പ​ത്തി​യേ​ഴാം ആ​ഴ്ച​യി​ൽ രേ​ഷ്മ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച ശി​ശു ആ​ശു​പ​ത്രി വി​ട്ട​ത് 1.5 കി​ലോ തൂ​ക്ക​വു​മാ​യാ​ണ്.

പൂ​ർ​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ മാ​റ്റി​യ​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന കു​ഞ്ഞി​നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷി​ജി ജേ​ക്ക​ബ്, എ​ൻ.​ഐ.​സി.​യു ഇ​ൻ ചാ​ർ​ജ് ഡോ.​സി​ന്ധു സ്​​റ്റീ​ഫ​ൻ, മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി ഡോ. ​ല​ക്ഷ്മി തു​ട​ങ്ങി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും എ​ൻ.​ഐ.​സി.​യു ഹെ​ഡ് ന​ഴ്സ് ഫ്ലെ​ക്‌​സി, ന​ഴ്സു​മാ​രാ​യ ധ​ന്യ, ജി​ബി, മി​നു അ​നീ​ഷ തു​ട​ങ്ങി​യ​രു​ടെ​യും സം​ഘ​മാ​ണ് ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ചി​കി​ത്സ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രു​ന്നു.

ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് മൂ​ന്ന് ആ​ഴ്ച കൃ​ത്രി​മ ശ്വ​സ​ന സ​ഹാ​യി​യും ര​ണ്ട് ആ​ഴ്ച ഓ​ക്സി​ജ​നും ന​ൽ​കേ​ണ്ടി വ​ന്നു. വി​ള​ർ​ച്ച നേ​രി​ട്ട കു​ഞ്ഞി​ന് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ന​ട​ത്തു​ക​യും കു​ട​ലി​നും വൃ​ക്ക​ക്കും അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച പേ​ര​ൈ​ൻ​റ​ൽ പോ​ഷ​കാ​ഹാ​ര​വു​മാ​ണ് ന​ൽ​കി​യ​തെ​ന്ന് ഡോ.​സി​ന്ധു സ്​​റ്റീ​ഫ​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:Kalamassery Govt. Medical College 
News Summary - Born weighing 500 grams; She was discharged from the hospital in good health
Next Story