Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജല സംരക്ഷണത്തിന് മാതൃകയായി അതിർത്തി ഗ്രാമങ്ങൾ

text_fields
bookmark_border
മഴവെള്ളം സംഭരിച്ച് കൃഷിക്ക് ഉപയോഗപ്രദമാക്കുന്ന പദ്ധതി മാതൃകാപരം
ജല സംരക്ഷണത്തിന് മാതൃകയായി അതിർത്തി ഗ്രാമങ്ങൾ
cancel
camera_alt

ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൽ സം​ഭ​രി​ച്ച മ​ഴ​വെ​ള്ളം

പുൽപള്ളി: മഴക്കുറവ് നേരിടുന്ന നാടാണ് കർണാടക അതിർത്തി ഗ്രാമങ്ങൾ. എന്നാൽ, ജല സംരക്ഷണത്തിന് ഉത്തമ മാതൃകകളായി മാറുകയാണ് ഇവിടത്തെ ചിറകൾ. വല്ലപ്പോഴും പെയ്യുന്ന മഴവെള്ളം സംഭരിച്ച് കൃഷിക്ക് ഉപയോഗപ്രദമാക്കുന്ന ഇവരുടെ രീതി മാതൃകാപരമാണ്.

വയനാടിനോട് ചേർന്ന് കിടക്കുന്ന ഗുണ്ടൽപേട്ടയിലടക്കം ഈ രീതി കാണാൻ കഴിയും. വർഷങ്ങൾക്കുമുമ്പ് ചെറിയ രീതിയിൽ സംഭരിച്ച് തുടങ്ങിയ ജലം ഇപ്പോൾ ഏറെ വ്യാപ്തിയുളള ചിറകളായി മാറി. ഈ ചിറകളിൽനിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തി നൂറുകണക്കിന് ഹെക്ടർ സ്ഥലത്ത് കൃഷിയും നടത്തുന്നുണ്ട്. മഴക്കുറവുള്ള വയനാട്ടിലെ പുൽപള്ളി മേഖലയിലും മറ്റും ഈ രീതി അനുവർത്തിക്കാനാകുമെന്നാണ് കർഷകർ പറയുന്നത്.

വന്യജീവി ശല്യം കാരണവും മറ്റും കൃഷി ഇറക്കാത്ത വയലുകൾ ഇതിനായി ഉപയോഗപ്പെടുത്താം. കർഷകർക്ക് ന്യായമായ വില നൽകിയാൽ ഇത്തരം സ്ഥലങ്ങൾ വാങ്ങുകയും ചെയ്യാം. മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ചിറകളുണ്ട്. ഇതിൽ കൂടുതലും ഗുണ്ടൽപേട്ട, എച്ച്.ഡി കോട്ട ഭാഗങ്ങളിലാണ്. വയനാട്ടിൽ മഴയുടെ കരുത്തിലാണ് മിക്ക സ്ഥലങ്ങളിലും കൃഷി.

മഴ മാറുന്നതോടെ കൃഷികൾ കരിഞ്ഞുണങ്ങാനും തുടങ്ങും. ഇത്തരം അവസ്ഥയിലാണ് ചിറകളുടെ പ്രസക്തി. ഭൂജല സംരക്ഷണത്തിലൂടെ പുതിയ കാർഷിക സംസ്കാരം രൂപപ്പെടുത്തുകയാണ് കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Border Villages Set Example in Water Conservation
Next Story